Powered By Blogger

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍


റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍

കാലം 1975 കളില്‍ പാലക്കാടന്‍കാറ്റ് ഏറ്റുവാങ്ങുന്ന ഒരു ഗ്രാമം
ഇത്തിരി കുന്നായ്മയും അതിലേറെ അന്ധവിശ്വാസങ്ങളും ഇത്തിരി ജമ്മിത്തവും തോട്ടുകുടായിമയും നിറഞ്ഞ ഒരു ഉള്‍നാടന്‍ കര്‍ഷക ഗ്രാമം....
കണ്ണെത്താദുരം വിളഞ്ഞുനില്ക്കുന്ന വയലുകള്‍ ചിലകാലങ്ങളില്‍ പച്ചനിറവും പിന്നെ മഞ്ഞപുതച്ചും കണ്ണിനു കുളിര്പകരുന്നു തെളിഞ്ഞ് ഒഴുകുന്ന തോടുകളും .........
ഇടവഴികളിലും പാടവരമ്പിലൂടെയും പല പ്രണയവും പൊട്ടിവിടര്ന്നു. പൂക്കുംമുന്പേ കൊഴിഞ്ഞുപോയി പല നിരശാകാമുകന്‍ മാരും തന്റെ പ്രണയിനിയുടെ വിവാഹത്തിന്‌ രണ്ടു തുള്ളി കണ്ണുനീരും ചേര്‍ത്ത് അതിഥികള്ക്ക് പായസം വിളമ്പിയത് ഞാന്‍ നേരില്‍ കണ്ടു ....
ആ ഗ്രമത്തിലെ പേരുകേട്ട തറവാട്ടില്‍ ആയിരുന്നു എന്‍റെ ജനനം അച്ഛനും അമ്മക്കും വളരെ വൈകി ഉണ്ടായ മകന്‍ നിരീശ്വരവാദിയായ അച്ഛനും കൃഷ്ണഭക്തിയായ അമ്മയും എന്നെ കണ്ണന്‍ എന്ന് വിളിച്ചു നാലാം വയസില്‍ മുറ്റത്തെ കിണറ്റിലെ പരല്‍മീന്‍ പിടിക്കാന്‍ ഇറങ്ങിയ എന്നെ രക്ഷിക്കാന്‍ അമ്മയും പിറകെ അച്ഛന്നും ചാടി കിണറ്റിലെ നിലവിളികള്‍ കൊടുവില്‍ എപോഴോ എന്റെ ഓര്‍മ്മമറഞ്ഞു പിന്നീട് കണ്ണ് തുറന്ന ഞാന്‍ കാണുന്നത് തെക്കേതൊടിയില്‍ കത്തിയമര്ന്നുപുക ചുരുളുകള്‍ മുകളിലേക്ക്‌ ഉയരുനതാണ് മുറ്റം നിറയെ ആളുകള്‍ അതില്‍ ഞാന്‍ എന്‍റെ അമ്മയെ തിരഞ്ഞു “അമ്മെ” എന്ന് നീട്ടിവിളിച്ചു “മോനെകണ്ണാ” എന്നവിളികായ്‌ ഞാന്‍ കാത്തെര്‍ത്തു .....
ഒരു നിലവിളിയോടെ മുത്തശി എന്നെ വാരിയെടുത്തു നെഞ്ചോടുചേര്ത്തു വിങ്ങിപ്പൊട്ടികരഞ്ഞു എന്തിനോ വേണ്ടി എന്‍റെ കുഞ്ഞുമനസും തേങ്ങിക്കരഞ്ഞു പിനീടുള്ള കാലം മുത്തശിയുടെ തണലില്‍ ഞാന്‍ വളര്ന്നു ചിറ്റപ്പന്മാഞരുടെയും ഇളയമ്മമാരുടെയും അവരുടെ മക്കളുടെയും കുത്തുവാക്കുകള്‍ കേട്ട് ഞാന്‍ വളര്ന്നു അച്ഛനെയും അമ്മയെയും കൊലക്ക് കൊടുത്തവന്‍ എന്ന കളിയാക്കല്‍ കേട്ട് പല രാത്രിയും മുത്തശിയെ കെട്ടിപിടിച്ച് ഞാന്‍ കരഞ്ഞു അഞ്ചാം ക്ലാസില്‍ എത്തിയപോള്‍ മുത്തശി എന്നെയും കൊണ്ട് ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു അവിടെ എനിക്ക് ഒരു കുട്ടുകാരിയെ കിട്ടി ഞങ്ങളുടെ വയലിലും തൊടിയിലെയും കൃഷിയും മറ്റും ഒരു കാരിയസ്ഥനെപോലെ നോക്കിനടത്തുന്ന കുഞ്ഞുണിയുടെ മകള്‍ സീത അമ്മ കാര്‍ത്തിയാനിചേച്ചിയും മകള്‍ സീതയും അടുക്കളയില്‍ മുത്തശിയുടെ സഹായികള്‍ ആയിരുന്നു സീത ഏഴാംതരത്തിലെ പഠിപ്പ് നിര്ത്തി വീട്ടില്‍ എന്‍റെ എല്ലാ കാര്യങ്ങളും കുറച്ച്‌ അധികാരതോടെ ചെയ്തുപോന്നു ......
അഞ്ചാംക്ലാസ്‌ പരീഷകഴിഞ്ഞ് അവധിക്കാലത്ത് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത് പട്ടാളത്തില്‍ ആയിരുന്ന പ്രഭാകരവര്‍മയും കുടുബവും അമ്മയുടെ കുട്ടുകാരിയായിരുന്നു ദേവകിവര്‍മ മുത്തമകള്‍ വിവാഹം കഴിഞ്ഞ് ഡല്‍ഹിയില്‍ ഇളയമകള്‍ തുളസിവര്‍മ..വന്നയുടനെ അവര്‍ വീട്ടില്‍ വന്നു ദേവകിയമ്മ എന്നെ കെട്ടിപിടിച്ച് കുറേനേരം കണ്ണീര്‍
വാര്‍ത്തു അകത്തളത്തില്‍ ചില്ലിട്ട് വെച്ച ഫോട്ടോ നോക്കി കൈകുപ്പി കുറേനേരം നിന്നു തുളസി എനെ ചേര്‍ത്ത് പിടിച്ച്‌ മുടിയില്‍ തലോടിക്കൊണ്ട് ചോദിച്ചു മോന് എന്നെ ഓര്മ്മിയുണ്ടോ ഞാന്‍ മെല്ലെ തലയാട്ടി ...
അന്ന് രാത്രി ഞാന്‍ ഉന്നര്‍ന്നു ആകിണറില്‍പടവില്‍ ഇരുന്ന്‌ കുറെ കരഞ്ഞു എന്‍റെ അമ്മയെയും അച്ഛനെയും എന്നില്‍ നിന്നും വേര്‍പിരിച്ച കിണറിനെ കുറെ ശപിച്ചു കല്ലുകള്‍ പെറുക്കി എറിഞ്ഞു കല്‍പടവില്‍ മുഖം പൊത്തി എങ്ങിഎങ്ങികരഞ്ഞു ,,,, ചുമലില്‍ ഒരു കരസ്പര്ശം അറിഞ്ഞത് മെല്ലെ മുഖം ഉയര്ത്തി നോക്കി കുത്തുവിളക്കും പിടിച്ച്‌ തുളസി വിളക്ക് തഴെ വെച്ച് മെല്ലെ എന്നെ പിടിച്ചുയര്ത്തി ചേച്ചിയെ വട്ടംപിടിച്ച് ഞാന്‍ കിണറിലേക്ക് വിരല്ചുണ്ടി വിങ്ങിപ്പൊട്ടി ............
ദിവസങ്ങള്‍ വീണ്ടും നിങ്ങിതുടങ്ങി ഞാന്‍ സ്കുളിലെക്കും തുളസിചേച്ചി കോളെജിലെക്കും പോയി തുടങ്ങി ഒരുമിച്ച്‌ പാടവരമ്പും ഇടവഴിയും താണ്ടി ബസ്‌സ്റ്റോപ്പ്‌ വരെ ഞാനും കുട്ട് പോയി തിരികെ ചേച്ചി വരുന്ന ബസും കത്ത് സ്കുള്വിതട്ട് ഞാന്‍ കാത്തിരിക്കും വീട്ടില്‍ കാപ്പിയും എന്തെങ്ങിലും പലഹാരവും ഉണ്ടാക്കി സീതയും
വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ഞാന്‍ ഒമ്പതാംക്ലാസ്‌ലും തുളസിചേച്ചി ഡിഗ്രിക്ക് ഫൈനലും ആയി എന്നില്‍ പല മാറ്റവും വന്നു പ്രായത്തേക്കാള്‍ വളര്ന്നു കൃഷിയും മറ്റും ഞാന്കുംടി നോക്കാന്‍ തുടങ്ങി ഇതിനിടയില്‍ ഞങ്ങള്‍ മുന്നുപേരുടെയും ഇടയില്‍ ഒരു ആത്മബന്ധം വളര്ന്നുി വന്നു ഒരു സഹോദരന്റെ് സ്ഥാനം ഞാന്‍ ഏറ്റെടുത്തു മുത്തശിയും ദേവകിയമ്മയുടെയും ഇടക്ക്‌ അത് ഓര്മി്പ്പിക്കുകയും ചയ്തു വഴിയില്‍ വെച്ച് സീതയെ ശല്യം ചെയ്ത മുനാല് പേരെ ഫുഡ്ബോള്‍ മൈതാനത്ത് വെച്ച് ഞാന്‍ കൈകാര്യം ചെയ്തു അന്ന് എനിക്ക് ഒരു പേരും വീണു “തുളസിയുടെയും സീതയുടെയും കണ്ണന്‍” .......
ദിവസങ്ങള്‍ വീണ്ടും ഉരുണ്ടുനിങ്ങി ഒരു ദിവസം തുളസിചേച്ചിയേയും കാത്തുനിന്ന എന്നെ ഒരാള്‍ കൈകാട്ടി വിളിച്ചു സോതവേ അഹംഭാവം ഉള്ള ഞാന്‍ തിരിച്ച്‌ കൈകാട്ടി ഇങ്ങോട്ട് വിളിച്ചു ഒരു ചെറുപുഞ്ചിരിയോടെ അദേഹം എന്റെ അടുത്തേക്ക് വന്നു “എന്തിനാ എന്നെ വിളിച്ചേ”
“കണ്ണനെ ഒന്ന് പരിചയപെടാന്‍ വിളിച്ചതാ”
“എന്നെ എങ്ങിനെ അറിയും”
“തുളസി പറഞ്ഞ് അറിയാം”
അത് കേട്ട് എനിക്ക് എന്തോ ഒരു വല്ലായ്മ തോനി
എന്തെങ്കിലും ഞാന്‍ പറയും മുന്പേച തുളസിചെച്ചിയുടെ ബസ്‌വന്നു ഒരു പുഞ്ചിരിയോടെ തുളസിചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു
“എന്താ രണ്ടു പെരുംകുടി ഒരു കുശലം”
“ചേച്ചിക്ക് ഇയാളെ അറിയുമോ”
“എന്റെി സീനിയറായി പഠിച്ചതാ”
“വാ നമുക്ക് പോകാം”
അയാള്ക്ക് ഒരു പുഞ്ചിരി നല്കിത ചേച്ചി എന്റെത കൂടെ കയ്യും പിടിച്ച്‌ നടന്നു ഇടവഴിയും താണ്ടി വയല്വിരബില്വെേച്ച് ഞാന്‍ ചോദിച്ചു
“ആരാ ചേച്ചി അത്”
ഒന്നുംമിണ്ടാതെ ചേച്ചി എന്റെബ കയ്യും പിടിച്ച്‌ വേഗം നടന്നു തോട്ടിന് കരയില്‍ ഇരുന്ന്‌ ചേച്ചി എന്നെ അടുത്ത് ഇരിക്കാന്‍ പറഞ്ഞു
“ഒരു കാര്യം പറഞ്ഞാല്‍ നീ എന്നെ വെറുക്കുമോ”
ചേച്ചിയുടെ കണ്ണില്‍ നോക്കിയ ഞാന്‍ കണ്ടത് ഇറ്റ് വിഴാന്‍ നില്ക്കു ന്ന രണ്ടു കണ്ണീര്‍ ത്തുള്ളികള്‍ ആയിരുന്നു ആ കലങ്ങിയ കണ്ണുകള്ക്ണ്ട്‌ എന്റെ ഹ്രദയം വിങ്ങി
ചേച്ചിയെ വെറുക്കാന്‍ എനിക്ക് ആവുമോ”
“എന്നാല്‍ ഞാന്‍ ഒരു കാര്യം പറയാം ഇന്ന് നീ കണ്ട ആളാണ് എന്റെം വരന്‍ നിനക്ക് ഇഷ്ട്ടമായോ നിന്റെര സമ്മതം അറിഞ്ഞുവേണം വീട്ടില്‍ പറയാന്‍”
“എനിക്ക് സമ്മതകുറവ് ഒന്നും ഇല്ല ചേച്ചിയുടെ കണ്ണ് കലങ്ങിയത് കണ്ടപഴെ എനിക്ക് തോനി ചേച്ചിക്ക് അയാളെ അത്ര ഇഷ്ട്ടം ആണെന്ന്”
അതുകെട്ടതും ചേച്ചി എന്നെ കെട്ടിപിടിച്ച് മുര്ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു
“നിന്നെ പോലെ ഒരു കൂടപിറപ്പിനെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യം ചെയ്തു”
വീട്അടുക്കും മുന്പേി സീതചെച്ചി മുന്നില്‍ പ്രത്യഷപെട്ടു
“എന്താ രണ്ടാളും വൈകിയേ”
“സീതേ ഈ കണ്ണന് സമ്മതമാ”
അതുകേട്ട് ഞാന്‍ പറഞ്ഞു
“രണ്ടുപേരുംകൂടി എന്നെ പറ്റികുകയായിരുന്നുഅല്ലെ”
എന്നെയും ചേര്ത്ത് പിടിച്ച്‌ രണ്ടുപേരും കുളകടവിലെക്ക് നടന്നു സീത എന്നെ കല്പേടവില്‍ ഇരുത്തി ഇപോം വരാം എന്നും പറഞ്ഞു ഇല്ലത്തേക്ക് പോയി കാപ്പിയും എനിക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും കൊണ്ട് വന്നു തുളസിചെച്ചി ഒരു ഉണ്ണിയപ്പം എടുത്തു എന്റെി നേരെ നീട്ടി ഒരു കൈ കൊണ്ട് എന്റെഒ മുടിയില്‍ തലോടി സീത കാപ്പി ഒരു ക്ലാസില്‍ പകര്ന്ന് ‌ എനിക്ക് നല്കിര എന്നിട്ട് പറഞ്ഞു
“മോന് പിണക്കം ഉണ്ടോ തുളസിയോട്”
ഞാന്‍ ഇല്ല എന്നാ അര്ത്ഥപത്തില്‍ തലയാട്ടി ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു തുളസിയെ കാണാന്‍ പല ദിവസവും അയാള്‍ വന്നു (നന്ദന്‍) പതിയെപ്പതിയെ എനിക്ക് നന്ദനെ ഇഷ്ടമകാന്‍ തുടങ്ങി എന്നെ കൂടെനിര്ത്തി യേ അവര്‍ സംസാരിക്കു പല സമയത്തും ഞാന്‍ മാറിനില്ക്കും എങ്ങിലും രണ്ടു പേരും എന്നെ വിളിച്ച്‌ ചേര്ത്ത് നിര്ത്തും അങ്ങിനെ തുളസിചെച്ചിയുടെ എക്സാം കഴിഞ്ഞു ഞാന്‍ പത്തില്‍ എത്തി അവരുടെ കണ്ടു മുട്ടല്‍ കുറഞ്ഞു എന്നിളലുടെ ഉള്ള എഴുത്ത് മാത്രം ആയി ചുരുങ്ങി സ്ക്കുള്‍ മുത്തശി തുളസി സീത പിന്നെ കൃഷിയും ആയി ഒതുങ്ങി എന്റെു ലോകം ഒരു ദിവസം സ്ക്കൂള്‍ കഴിഞ്ഞ്‌ വന്ന ഞാന്‍ തുളസിചെച്ചിയുടെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളി ആയിരുന്നു അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയ എന്നെ സീത പിടിച്ചു നിര്ത്തി എന്നിട്ട് പറഞ്ഞു “അങ്ങോട്ട്‌ ഇപ്പോള്‍ പോകണ്ടാ” എന്നെ നടുമുറ്റത്ത് പിടിച്ചു ഇരുത്തി സീതെച്ചി കാര്യം പറഞ്ഞു തുളസിയുടെ ബെന്തം അച്ഛനും അമ്മയും അറിഞ്ഞു അവര്‍ക്ക് സമ്മതം അല്ല .....ദിവസങ്ങള്‍ പിന്നെയും നിങ്ങി മുത്തശിയുടെ അസുഗം കുടി വന്നു പുറത്തേക്ക് ഇറങ്ങുനത് വിരളമായി ഒരു ദിവസം സീതചെച്ചി എന്നെ വിളിച്ച്‌ കുളപ്പുരയിലോട്ട് കൊണ്ടുപോയി
അവിടെ തുളസിചെച്ചി ഇരിക്കുന്നു എന്നെ അടുത്ത് ഇരുത്തി എന്നിട്ട് പറഞ്ഞു
"ഞാന്‍ പോയാല്‍ മോന് സങ്കടം വരുമോ"
"തുളസിചെച്ചി എങ്ങിട്ടാ പോണേ"
"ഇന്ന് രാത്രി നന്ദന്‍ വരും ഞാന്‍ കൂടെ പോകും"
അത് കേട്ടതും എന്‍റെ കണ്ണ്നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി തുളുബുന്നകണ്ണുമായി ചേച്ചി എന്‍റെ നെറുകില്‍ ഉമ്മ വെച്ച്
തിരിഞ്ഞു നടന്നു എന്‍റെ അടുത്ത് ഇരുന്ന്‌ സീതചെച്ചി എന്നോട് പറഞ്ഞു
"ഇന്ന് രാത്രി നീ തുളസിയുടെ കൂടെ പോകണം അവരെ വണ്ടി കയട്ടിയിട്ടെ വരാവു നിന്നെ കാത്തു ഞാന്‍ വയല്‍
വരമ്പില്‍ ഉണ്ടാവും"
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ തലകുലുക്കി

രാത്രി തുളസിയുടെ കയ്യും പിടിച്ച് ഞാന്‍ നടന്നു വയലുവരെ സീതയും വന്നു "മോനു തിരിച്ചു വരും വരെ ഞാന്‍ ഇവിടെ കാത്തുനിക്കും എന്നുംപറഞ്ഞു"
വഴികള്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നടന്നു എന്നെ ചേര്‍ത്ത് പിടിച്ച് തുളസിയും
റോഡില്‍ നന്ദനും കുട്ടുകരും കാത്തു നിക്കുനുണ്ടായിരുന്നു കാറില്‍ കയറും മുന്‍പ്‌ എന്നെ കെട്ടിപിടിച്ച് ചേച്ചി കരഞ്ഞു
പിന്നെ കാറില്‍ കയറി ഒരു വിതുമ്പലോടെ ഞാന്‍ കൈവീശി കാര്‍ അകലുന്നതും നോക്കി നിന്നു.....

മനസ് നിറയെ വിങ്ങലുമായി ഞാന്‍ തിരിച്ച് നടന്നു വഴിയരികില്‍ കണ്ട ഒരു കല്ലില്‍ ഇരുന്നു കുറെ നേരം കരഞ്ഞു
സീത കാത്തിരിക്കുകയാണ് എന്ന് ഓര്‍മിച്ച ഞാന്‍ എഴുനേറ്റ്‌ വേഗം നടന്നു പെട്ടന്നു മിന്നലും പിന്നാലെ ഇടിമുഴക്കവും
കേട്ടു ഞാന്‍ സീതചെച്ചി നില്‍ക്കുന്ന സ്ഥലം ലഷ്യമാക്കി ഓടി സീത നിന്നിരുന്ന സ്ഥലത്ത് അവളെ കണ്ടില്ല ഞാന്‍ നാലു
പാടും നോക്കി ഒരു ഞെരക്കം കേട്ട് ആഭാകെത്തെക്ക് നോക്കി ഇടിമിന്നലില്‍ മുനാല് പേരെ കണ്ടു അവിടേക്ക് ഞാന്‍
ചെന്നു എന്നെ കണ്ടതും അവര്‍ ഓടി പോയി അവിടെ പുല്ലില്‍ സീത കിടക്കുന്നു കീറിപറഞ്ഞ വസ്ത്രവുമായി
പിടിച്ച് എഴുനെല്പ്പിച്ച എന്നെ കെട്ടി പിടിച്ച് ഒരു തേങ്ങലോടെ പറഞ്ഞു
"മോനു ഇവിടെ കണ്ട കാര്യം ആരോടും പറയരുത്"....
ഏന്തിവലിഞ്ഞു സീത എന്നെയും കൊണ്ട് ഇല്ലത്തേക്ക് നടന്നു

മാസങ്ങള്‍ കഴിഞ്ഞു തുളസി ചേച്ചി പോയതിന്‍റെ കോലാഹലങ്ങള്‍ ഒരു വിതം അവസാനിച്ചു തുളസിയും നന്ദനും
വീട്ടില്‍ വരാന്‍ തുടങ്ങി എന്‍റെ പ്രസരിപ്പും തിരിച്ച് വന്നു പഷേ സീതയുടെ മുഖം ഒരു വിഷാതം പിടിപ്പെട്ടു
ഒരു ദിവസം അവള്‍ അവളുടെ വീട്ടില്‍ പോയി പിന്നെ ഒരാഴ്ചത്തെക്ക് ഇല്ലത്ത് വന്നില്ല തിരക്കി പോയ എനോട്
അവള്‍ക്കു സുകമില്ലാ എന്നും പറഞ്ഞ് മടക്കി വിട്ടു പിറ്റേ ദിവസം അവളുടെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന്
എന്നോട് തുളസിചെച്ചി വന്നു പറഞ്ഞു എന്നോട് പോയി തിരക്കാനും അവിടെ എത്തിയ ഞാന്‍ കണ്ടത് വഴിയില്‍
കരഞ്ഞുകൊണ്ട് ഇരിക്കുന്ന സീതചെചിയെ ആയിരുന്നു ആരോ സമ്മാനിച്ച കുഞ്ഞിനെ വയറ്റില്‍പേറികൊണ്ട്
അയല്‍വക്കത്തെ ആളുകള്‍ കാഴ്ചകണ്ടു ചുറ്റും നില്‍ക്കുന്നു ആരും ഒന്നും മിണ്ടുന്നില്ല കാര്യം തിരക്കിയ എന്നോട്
അവളെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന് ആരോ പറഞ്ഞു അതുകേട്ട് ഞാന്‍ സീത ചേച്ചിയെ പിടിച്ച് എഴുനേല്‍
പിച്ച് ഇല്ലം ലഷ്യമാക്കി സീതയുടെ കയ്യും പിടിച്ച് നടന്നു കണ്ടു നിന്നവര്‍ അടക്കം പറഞ്ഞു അന്ന് രാത്രി
ഇളയമ്മമാരും കൂടെ പല കുടുംബക്കാരും വന്നു കുറെ ബഹളംവെച്ചു എല്ലാവരെയും പുറത്താക്കി ഞാന്‍
പടിവാതില്‍ കൊട്ടിയടച്ചു അതോട് കുടി ഞാന്‍ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു സ്കുളില്‍ നിന്നും പുറത്തായി
മാസങ്ങള്‍ വീണ്ടും ഓടി മുത്തശി തീര്‍ത്തും കിടപ്പിയായി ഒരു ദിവസം സീത നെല്ലിന് അടിക്കുന്ന കീടനാശിനി
എടുത്ത് കുടിച്ചു തക്ക സമയത്ത് തുളസി വന്നത് കൊണ്ട് രഷപ്പെട്ടു പഷേ അതോടെ അവളുടെ വയറ്റില്‍
വളര്‍ന്നുവന്ന ജീവന്‍ ഇല്ലാതായി ഹോസ്പിറ്റല്‍ വിട്ട സീത മെല്ലെ മെല്ലെ പഴയ അവസ്ഥയില്‍ വരാന്‍ തുടങ്ങി
അവളുടെ മുറചെറുക്കന്‍ അവളെ കാണാന്‍ വന്നു അവളെ ആര് എതിര്‍ത്താലും ഞാന്‍ കയ്യെള്‍ക്കും എന്ന്
വക്കും കൊടുത്തു മടങ്ങി വീണ്ടും ഇല്ലത്ത് സന്തോഷം തിരിച്ച് വന്നു അവളുടെ അച്ഛനും അമ്മയും അവളെ
കാണാന്‍ വന്നു പഷേ അവരെ സീത മടക്കി അയച്ചു എന്നെ ആരെയെങ്കിലും എല്പ്പികാതെ വരില്ല എന്ന് പറഞ്ഞു

അങ്ങിനെ ഇരിക്കെ ഒരു ദിവസം മുത്തശിയും എന്നെ വിട്ട് പിരിഞ്ഞു ലോകത്ത് ഞാന്‍ തീര്‍ത്തും അനാഥനായി
ചിത കത്തിതീരും മുന്‍പേ ബെന്തുക്കള്‍ സ്ഥലം വിട്ടു രാത്രി ഏറെ വൈകുവേളം ചിതകരികില്‍ ഇരുന്നു കരഞ്ഞു
എന്നെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ സീതയും തുളസിയും നിറകണ്ണുകളോടെ എന്‍റെ
ഇരു വശവും ഇരുന്നു ...

പിറ്റേന്ന് രാവിലെ എഴുനേറ്റ ഞാന്‍ സീതയുടെ മുറപയ്യനെ വിളിച്ചുകൊണ്ട് വന്നു തുളസിയെയും അമ്മയെയും വിളിച്ച്
എന്‍റെ അമ്മയുടെ ആഭരണപെട്ടി തുറന്ന്‌ താലിമാല എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു നിലവിളക്കിന്‍ മുന്നില്‍
വെച്ച് ആ താലി സീതയെ അണിയിക്കാന്‍ പറഞ്ഞു എല്ലാവരും കണ്ണുനേരോടെ എന്നെ നോക്കി മടിച്ചുനിന്ന അവനെ
നോക്കി ഞാന്‍ കണ്ണ് കൊണ്ട് താലി കെട്ടാന്‍ ആജ്ഞാപിച്ചു ആ ചടങ്ങ്‌ കഴിഞ്ഞ് ഇല്ലത്തിന്റെ ആധാരവും തക്കോല്‍
കുട്ടവും സീതയെ ഏല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു ഇത് ഇന്നുമുതല്‍ നിന്‍റെ വീടാണ് വിറയാര്‍ന കൈകളോടെ അവള്‍
അത് വാങ്ങി ആഭരണപെട്ടി എടുത്തു തുളസിയെ ഏല്‍പ്പിച്ചു "എന്ത് പറ്റി മോനെ എന്നും പറഞ്ഞ് എന്നെ കെട്ടിപിടിച്ച്
നിലവിളിച്ചു അവരെ പിടിച്ച് മാറ്റി ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു അമ്മയും അച്ഛനും മുത്തശിയും ഇല്ലാത്ത ഈ നാട് എനിക്ക് വേണ്ട എന്നും പറഞ്ഞ് പിന്നിലെ നിലവിളികള്‍ അവഗണിച്ചുകൊണ്ട് ഞാന്‍ നടന്നു പടിപ്പുര കടന്ന് വിശാലമായ ഭുമിയുടെ
മടിത്തട്ടിലേക്ക് നടന്നു കയറി .........................................


by ...saif saifudeen......