Powered By Blogger

2013 മാർച്ച് 6, ബുധനാഴ്‌ച

വിടരും മുന്‍പേ ....



അതൊരു വിരിഞ്ഞപ്പൂ ആയിരുന്നില്ല മൊട്ടിടാന്‍ തുടങ്ങിയതെ ഉള്ളൂ തേന്‍ മണം അല്ലായിരുന്നു ആ പൂവില്‍ പാല്‍മണമായിരുന്നു എന്നിട്ടും ആരോ പിച്ചിചീന്തി
സ്രഷ്ടാവിനെ വെല്ലുവിളിചൂ നിന്‍റെ വികാരം അടക്കാന്‍ നീ കണ്ട വഴി
ഇന്ന് എന്നിലെ വികാരങ്ങളെ ഊതിക്കെടുത്തി ജീവജാലങ്ങളിലെ ചിരിക്കാന്‍ കഴിവുള്ള മനുഷ്യാ നിന്‍റെ കാമത്തിന് മാത്രം എന്തെ ഇത്ര
വിരൂപം അഹങ്കാരം കൊണ്ട് കണ്ണുകള്‍ അടഞ്ഞുപോയ മനുഷ്യന്‍റെ രൂപമുള്ള ജീവിയെ നിന്‍റെ ശ്വാസം അങ്ങ് നിന്നുപോയാല്‍ പിന്നെ നീ ആരാണെന്ന് നിനക്കറിയുമോഡാ നീ ആരുമല്ലാതായി പോകും .
കാര്‍മേഘങ്ങക്ക് കരയാന്‍ കഴിയുമെങ്കില്‍ ഭൂമിയിലെ നരനായാട്ട് കണ്ടു കരഞ്ഞൂ പ്രളയം സംഭാവിച്ചേനെ തെരുവ്പട്ടിയെക്കാള്‍ തരംതാഴ്ന്നൂ പോയാ മനുഷ്യരൂപമുള്ള ജീവിയെ നിന്നെ എന്ത് പേരിട്ടുവിളിക്കണം എന്ന് അറിയുനില്ലാ കാട്ടാളന്‍മാര്‍ വിശപ്പിനെ നരനായാട്ട് നടത്തൂ നിന്നെ പോലെ കാമം തീര്‍ക്കാന്‍ ആരെയും കൊല്ലില്ല തെരുവ് പട്ടികള്‍ പോലും പ്രായപൂര്‍ത്തിയായ ഇണകളെ മാത്രമേ ഭോഗിക്കൂ നീ മാത്രം അതിനെക്കാള്‍ അതപ്പതിച്ചുപോയി .....