2012 മേയ് 8, ചൊവ്വാഴ്ച
അവളുടെ പിറകെ രണ്ടു ലവന്‍മാര്‍
കൊച്ചരുവികളും തെളിനീര്‍ചാലുകളും പുല്‍മേടുകളും പൂച്ചെടികളും നിറഞ്ഞ പുല്ലാനികര ഗ്രാമം..
അവിടെയുള്ള ഇടവഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ടാകും അതില്‍ ഒന്ന് ഞാന്‍ പറയാം..
നൌഷാദും അര്‍ജുനും ഇണപിരിയാത്ത കുട്ടുകാര്‍ ഒരുമിച്ചു കളിച്ചും അടിച്ചും പഠിച്ചും വളര്‍ന്ന
സഹപാഠികള്‍ മണ്ടത്തരങ്ങള്‍ ജനമാവകാശമായി കൊണ്ട് നടക്കുന്നവര്‍ എങ്കിലും നല്ലവരാ
കളങ്ങമില്ലാത്ത മനസുകള്‍ നാട്ടിലും വീട്ടിലും മാന്യമായി പേരുദോഷം അളവില്‍ കവിഞ്ഞ്
സംബാതികാന്‍ മത്സരിക്കുന്ന രണ്ടു യുവാക്കള്‍ ..
അവരുടെ മനസില്‍ കുടിയേറിയത് ആ നാട്ടിലെ ചെറുപ്പക്കാരുടെ നെജിലെ കാണലായിരുന്ന
അമ്മിണിക്കുട്ടി പലരും പല വട്ടം വിഴ്താന്‍ നോക്കി അവളുടെ അച്ഛന്‍റ് വക ഓട്ടന്‍തുള്ളല്‍
പഠിച്ചിറങ്ങി ഹോസ്പിറ്റല്‍ ജിവിതം എങ്ങിനെ എന്ന് മനസിലാക്കിയവര്‍ ആയിരുന്നു..
അതൊന്നും ഇവര്‍ക്ക് മനസിലാക്കാന്‍ തക്കവണ്ണം ഉള്ളതായിരുനില്ല കണ്ടകശ്ശനി വാങ്ങിയെ
പിന്‍വാങ്ങു എന്ന് ചരിത്രം പറയുന്നുണ്ട്..
അമ്മിണിക്കുട്ടി കണ്ടാല്‍ ആരും ഒരു ഒന്നരനോട്ടം നോക്കും കണ്ണുകളില്‍ ഒരു സ്നേഹസാഗരം
ഒളിപിച്ചാ അവളുടെ നടപ്പ് അവളെ പ്രേമിച്ച പലരും കുതിരവട്ടതെക്ക് വഴികള്‍ അനേഷിക്കും
നമ്മുടെ കഥാനായകന്‍ വിദ്യാഭ്യാസത്തിനു വിദ്യാലയം നിരങ്ങി അവസാനം പേന ഹെഡ്‌മാസ്റ്ററുടെ
കാല്‍ക്കല്‍ വെച്ച് തോഴിവാങ്ങി കിഴടങ്ങിയ കിടുക്കള്‍ നമ്മുടെ മനോഹരന്‍ചേട്ടന്‍റ് മനോഹരമായ
k&k വര്‍ക്ക്ഷോപ്പില്‍ തൊഴിലാളികള്‍ ചമഞ്ഞ് അണ്ണനെ മുടിപ്പിക്കാന്‍ നില്‍ക്കുന്നു അമ്മിണിക്കുട്ടി
എന്നും അതിലെആണ് കോളേജില്‍ പോകുനത് ഇവളുടെ ആപോക്കും അരയന്നങ്ങളുടെ പോലെയുള്ള
കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും ഇവര്‍ക്ക് കണ്ണിനു കുളിര്‍മ നല്‍കി അവള്‍ നടന്ന് മറഞ്ഞാല്‍
പിന്നേ ഇവര്‍ക്ക് പിരാന്താ പജരോട്ടിക്കാന്‍ വന്ന വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ടും ഓയില്‍ മാറാന്‍
വന്ന വണ്ടിയുടെ ഗിയര്‍ബോക്സ് അഴിച്ചുപണി നടത്തിയും മുതലാളിക്ക് അടിമേടിച്ചു കൊടുക്കും
ഒരിക്കല്‍ നൌഷാദ് ഇടവഴിയില്‍ വെച്ച് അമ്മിണിക്കുട്ടിക്ക് ഒരു ഐ ലവ് യു കൊടുത്തു പകരം
അമ്മിണിക്കുട്ടി അവനു മോബൈല്‍നമ്പര്‍ കൊടുത്തു റീചാര്‍ജ് ചെയ്യാന്‍ പാവം നൌഷാതിന്‍ന്‍റ് ഓട്ട
കിഷയില്‍ എന്ത്‌ഉണ്ട് ഒരു ഒട്ടമുക്കാള്‍ പോലും ഇല്ല പഷേ ആമിടുക്കന്‍ പണിയാന്‍ വന്ന ഒരുകാറിന്‍റ്
എന്‍ജിന്‍ അടിച്ചുമാറ്റി അത് സാദിച്ചു അങ്ങിനെ അമ്മിണിക്കുട്ടിയുടെ നുറാം കാമുകന്‍ എന്ന പട്ടം
ഏറ്റുവാങ്ങി ഭാക്കി പണംകൊണ്ട് അവള്‍ക്ക് ചോക്ലേറ്റ് ഐസ്ക്രിം എന്ന് വേണ്ടാ കുട്ടാന്‍ വെക്കാന്‍
രണ്ടുകിലോ മത്തി വരെ വാങ്ങികൊടുത്തു ആപ്രണയം കായലോളങ്ങളില്‍ നീങ്ങുന്ന കടലാസ്‌തോണി
പോലെ മുനോട്ടു നിങ്ങി ആവസന്തകാലം അതികം നീണ്ടുനിന്നില്ല ഒരു കൊടുംകാറ്റ് നൌഷാദിനു
പാരയും ആയി എത്തി വേറെയാരും അല്ല അര്‍ജുന്‍ പ്രേമഭാണം എയ്ത്ത് അവനു ഒരു ഹോബിയാണ്
അമ്മിണിക്കുട്ടിയെ വളക്കാന്‍ പണം വേണമെന്ന് മനസിലാക്കിയ അര്‍ജുന്‍ അണ്ണന്‍റ് വര്‍ക്ക്ഷോപ്പില്‍ ഉള്ള
ബെന്‍സ്‌കാര്‍ അടിച്ചുമാറ്റിവിറ്റു അമ്മിണിക്കുട്ടിയെ വളക്കാന്‍ മയില്‍എണ്ണവാങ്ങി കരുക്കള്‍ നീക്കി....
അങ്ങിനെ അവന്‍റ് കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ മണ്ടത്തരം പ്രയോഗിക്കാന്‍ അമ്മിണിക്കുട്ടി പതിവായി
കുളിക്കുന നീര്‍പോയ്കയില്‍ പാത്തിരുന്നു ഇത് മണത്തറിഞ്ഞ് നൌഷാദ് അവളുടെ അപ്പന് ഒറ്റികൊടുത്തു
ആകുളിക്കടവില്‍ അന്ന് കീചകവധം രണ്ടാംഘട്ടം അരങ്ങ് തകര്‍ത്തു അര്‍ജുനന്‍റ് പേച്ചുവര്‍ക്ക് തീര്‍ക്കാന്‍
ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ പെടാപാട് പെട്ടു അത്യാഗ്രഹികളുടെ വാര്‍ഡില്‍ കിടന്ന അര്‍ജുന്‍ ചുറ്റും ഉള്ള
വെള്ളരിപ്രവ്കള്‍ക്ക് ഇലവന്‍കെവി ലൈന്‍ കൊടുത്തു വേദനയോടെ കിടന്നു സായുജ്യംഅടഞ്ഞു..
അന്ന് രാത്രിയില്‍ നൌഷാദ് വക പാര്‍ട്ടി വര്‍ക്ക്ഷോപ്പില്‍ അരങ്ങുതകര്‍ത്തു വിത്ത് മട്ടന്‍ ഓ സി ര്‍
എനീവാ നിര്‍ലോഭം ഒഴുകിയെത്തി നിശയുടെ അന്ത്യയാമത്തില്‍ വെള്ളകീറാന്‍ സുര്യന്‍ കോടാലിയും ആയ്യി
വരും മുന്‍പ് നൌഷാദിനു വെളിപാടുകള്‍ തലച്ചോറില്‍ മിന്നിമറഞ്ഞു എസ് അമ്മിണിക്കുട്ടിയെ വിളിച്ചിറക്കി
കൊണ്ട് വരികാ (ഓസിആരിന്‍റ് ഗുണം) പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ അമ്മിണിക്കുട്ടിയുടെ വീടും
ലഷ്യംവെച്ച് ആടിയാടി നടന്നു ധൈര്യം ചോരാതിരിക്കാന്‍ കളസം മുറുക്കിയുടുത്ത് അമ്മിണിക്കുട്ടിയുടെ
വീടിനു മുന്നില്‍ ചെന്ന് ഗെര്‍ജിച്ചു "അമ്മിണിക്കുട്ടി" പഷേ ഉള്ളിലുള്ള o c r വാളിന്‍ രൂപത്തില്‍
പുറത്തുവന്നു വീണ്ടും ഗര്‍ജിച്ചു ...വെളിയില്‍ ഏതോരു കുറുക്കന്‍റെ ഓരിയിടല്‍ കേട്ട അമ്മിണിക്കുട്ടിയുടെ
അച്ഛന്‍ പുറത്ത് വന്ന്‌നോക്കി മുട്ടന്‍ വാള്മായി നില്‍കുന്നപോലെ നിക്കുന്ന രൂപംകണ്ട് ഞെട്ടിപ്പോയി
"എന്താടാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത് നിനക്ക് ഇവിടെ കാര്യം"
ആഗമനഉദ്ദേശം അറിയിച്ച നൌഷാദിന്‍റ് ധീരമായരോദനം എട്ട്ദിക്കും പൊട്ടുമാറ് കേട്ട് നാട്ടുകാര്‍ ഉണര്‍ന്നു
രംഗം വീണ്ടും ഹോസ്പിറ്റല്‍ അത്യാഗ്രഹവാര്‍ഡില്‍ അപ്പുറവും ഇപ്പുറവും കിടന്ന് രണ്ടു പേരും
ദീര്‍ഘശ്വസം വിട്ടു ..........
by saif saifudeen .....
2012 മേയ് 1, ചൊവ്വാഴ്ച
ഞാന്‍ കണ്ട പൂരം.....
ഞാനും കണ്ടു തൃശൂര്‍പൂരം കൂടെ അവളെയും
ഇലഞ്ഞിത്തറ മേളം കൊട്ടിതകര്‍ത്തുനില്കുംബോള്‍ ഞാനും കണ്ടു ഒരു പൂരം നടവാതില്‍ക്കള്‍
കസവുടുത്തു ചന്ദനം തൊട്ട് അവള്‍...... എനെ നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്നു....
വെടിക്കെട്ട് തുടങ്ങുംമുമ്പ് എന്‍റെ നെഞ്ചില്‍ ഉടുക്ക് കൊട്ടിതുടങ്ങി അവളെയും നോക്കി സകലതും
വിസ്മരിച്ചു ഞാന്‍ ഒരു തുണില്‍ ചാരിനിന്നു. അവള്‍ക്ക് വേണ്ടി വാങ്ങിയ കരിമഷിയും വളയും
ചിക്കുസിന്‍റ് പൊട്ടും ഞാന്‍ ഉയര്‍ത്തി കാണിച്ച് അവളെ നോക്കി നിന്നു.....
കുടമാറ്റം ആരംഭിച്ചു എന്നാ അറിയിപ്പ് വന്നപ്പോള്‍ ഞാന്‍ കുടയുടെ വര്‍ണ്ണം കണ്ടില്ല പകരം
അവളുടെ മുത്തുകള്‍ കൊഴിയുന്നത് പോലെയുള്ള ചിരിയില്‍ ഞാന്‍ മയങ്ങിപ്പോയി വെഞ്ചാമരം
വീശിയപോള്‍ എനിക്കും കുളിരുകോരി അവളുടെ കാര്‍കുന്തല്‍ എന്നെ തഴുകുന്ന പോലെ തോന്നി
എന്‍റെ ചെവിയിലേക്ക് ഒരു കുണുക്കുവന്നത് പോലെ തോന്നിയ ഞാന്‍ തിരിഞ്ഞ് നോക്കി അവളുടെ
മനോഹരമായ വിരലുകള്‍ ആയിരിക്കും എന്ന് വിജാരിച്ച ഞാന്‍ കിടുങ്ങിപ്പോയി ഞാന്‍ ചാരിനിന്ന
തുണിനു കറുപ്പ് നിറം ഒരു നിമിഷം ഞാന്‍ കണ്ണ് തുടച്ച്‌നോക്കി അതെ അത് ഒരു ആനയുടെ
കാല്‍ആയിരുന്നു ഞെട്ടിവിറച്ച് ഞാന്‍ പപ്പനെ ദയനീയമായി നോക്കി ഉടന്‍ അവന്‍റെ വക ഫ്രീയായി
ഒരു ഉപദേശം "ഡാ ചവാന്‍ ആണെങ്കില്‍ വല്ല വണ്ടിക്കും തല വെക്കാടാ" ...
ഹും ഒരു ആന ഉണ്ടെങ്കില്‍ ആര്‍ക്കും അഹംഭാവം കാണിക്കാം അവന്‍റെ അടുത്ത് നിക്കുനത്
ആനയായി പോയി ഇല്ലെങ്കില്‍ ഞാന്‍ തിരിച്ചു ഒരു ഒന്നെന്നര ഉപദേശം കൊടുത്തേനെ...
ചുമ്മാതല്ല ഈ ആനകള്‍ ഇടയ്ക്കിടെ പാപ്പന്‍ മാരെ ചവിട്ടി കുട്ടുനത് ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
