Powered By Blogger

2012 മേയ് 1, ചൊവ്വാഴ്ച

ഞാന്‍ കണ്ട പൂരം.....



ഞാനും കണ്ടു തൃശൂര്‍പൂരം കൂടെ അവളെയും

ഇലഞ്ഞിത്തറ മേളം കൊട്ടിതകര്‍ത്തുനില്കുംബോള്‍ ഞാനും കണ്ടു ഒരു പൂരം നടവാതില്‍ക്കള്‍
കസവുടുത്തു ചന്ദനം തൊട്ട്‌ അവള്‍...... എനെ നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്നു....
വെടിക്കെട്ട് തുടങ്ങുംമുമ്പ് എന്‍റെ നെഞ്ചില്‍ ഉടുക്ക് കൊട്ടിതുടങ്ങി അവളെയും നോക്കി സകലതും
വിസ്മരിച്ചു ഞാന്‍ ഒരു തുണില്‍ ചാരിനിന്നു. അവള്‍ക്ക്‌ വേണ്ടി വാങ്ങിയ കരിമഷിയും വളയും
ചിക്കുസിന്‍റ് പൊട്ടും ഞാന്‍ ഉയര്‍ത്തി കാണിച്ച്‌ അവളെ നോക്കി നിന്നു.....

കുടമാറ്റം ആരംഭിച്ചു എന്നാ അറിയിപ്പ്‌ വന്നപ്പോള്‍ ഞാന്‍ കുടയുടെ വര്‍ണ്ണം കണ്ടില്ല പകരം
അവളുടെ മുത്തുകള്‍ കൊഴിയുന്നത് പോലെയുള്ള ചിരിയില്‍ ഞാന്‍ മയങ്ങിപ്പോയി വെഞ്ചാമരം
വീശിയപോള്‍ എനിക്കും കുളിരുകോരി അവളുടെ കാര്‍കുന്തല്‍ എന്നെ തഴുകുന്ന പോലെ തോന്നി
എന്‍റെ ചെവിയിലേക്ക് ഒരു കുണുക്കുവന്നത് പോലെ തോന്നിയ ഞാന്‍ തിരിഞ്ഞ്‌ നോക്കി അവളുടെ
മനോഹരമായ വിരലുകള്‍ ആയിരിക്കും എന്ന് വിജാരിച്ച ഞാന്‍ കിടുങ്ങിപ്പോയി ഞാന്‍ ചാരിനിന്ന
തുണിനു കറുപ്പ് നിറം ഒരു നിമിഷം ഞാന്‍ കണ്ണ് തുടച്ച്‌നോക്കി അതെ അത് ഒരു ആനയുടെ
കാല്‍ആയിരുന്നു ഞെട്ടിവിറച്ച് ഞാന്‍ പപ്പനെ ദയനീയമായി നോക്കി ഉടന്‍ അവന്‍റെ വക ഫ്രീയായി
ഒരു ഉപദേശം "ഡാ ചവാന്‍ ആണെങ്കില്‍ വല്ല വണ്ടിക്കും തല വെക്കാടാ" ...

ഹും ഒരു ആന ഉണ്ടെങ്കില്‍ ആര്‍ക്കും അഹംഭാവം കാണിക്കാം അവന്‍റെ അടുത്ത് നിക്കുനത്
ആനയായി പോയി ഇല്ലെങ്കില്‍ ഞാന്‍ തിരിച്ചു ഒരു ഒന്നെന്നര ഉപദേശം കൊടുത്തേനെ...
ചുമ്മാതല്ല ഈ ആനകള്‍ ഇടയ്ക്കിടെ പാപ്പന്‍ മാരെ ചവിട്ടി കുട്ടുനത് ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ