Powered By Blogger

2012 നവംബർ 19, തിങ്കളാഴ്‌ച

കുഞ്ഞുമോള്‍


"ഉമ്മാ എനിക്ക് വിശക്കുന്നു എന്തെങ്ങിലും താ ഉമ്മാ"..
കുഞ്ഞുമോള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മയുടെ കൈ പിടിച്ചു വലിച്ചു അതുകേട്ട്‌
ആ ഉമ്മയുടെ ഹ്രദയം പിടച്ചു .
"ഇന്നലെ രാത്രി വെറും കഞ്ഞിയല്ലേ തന്നത് അതിലാണെങ്കില്‍ വറ്റും കുറവായിരുന്നു
രാവിലെ വയറുനിറയെ ചോറ് തരാം എന്ന് പറഞ്ഞതല്ലേ ഇപോഉച്ചയാവാറായി"..
തന്‍റെ നെജില്‍ കുന്തംകുത്തിയിറക്കിയപോലെ തോന്നി ആ മാതാവിന്. കണ്ണീര്‍ പൊഴിച്ച്‌ കുഞ്ഞുമോളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ,
"നിന്‍റെ ഇക്ക ഇപ്പോള്‍ സ്കുളില്‍നിന്നും കഞ്ഞിയും വാങ്ങി വരും"
"എന്നാ എന്നെയും സ്കുളില്‍ വിട് ഉമ്മാ എനിക്കും കിട്ടുമല്ലേ അവിടുന്ന് കഞ്ഞി"
"അടുത്ത വര്‍ഷം നിന്നെയും ചേര്‍ക്കാം മോളെ അപഴെ മോള്‍ക്ക്‌ അഞ്ചുവയസാവൂ"...
അതുകേട്ട്‌ വാടിയ വയറുമായി കുഞ്ഞുമോള്‍ ഉമ്മറത്തെക്ക്‌ നടന്നു . വഴിയിലേക്ക്
കണ്ണുംനട്ട് തന്‍റെ ഇക്ക വരുനതും കാത്തു തടിക്കു കയ്യും കൊടുത്ത്‌ ഇരിപായി
ആ ഇരിപ്പും നോക്കി ഉമ്മ നെടുവീര്‍പ്പിട്ടു പഴയകാര്യങ്ങള്‍ ഓരോനായി ഓര്‍ത്തുപോയി
ആരാരുമിലാതെ അനാഥലയത്തില്‍ വളര്‍ന്ന ബാല്യം മുതിര്‍ന്നപോള്‍ അവിടെ നിന്നും
എന്നെ തന്‍റെ ജീവിത്തിലേക്ക് കയ്യും പടിച്ചു ഇറക്കികൊണ്ട് വന്ന ഭര്‍ത്താവ് ഒരു അനാഥ
പെണ്ണിനെ വിവാഹം കഴിച്ചതില്‍ വീടുകാര്‍ ഇറക്കിവിട്ടു പിനീട് ഒരു വാടക വീട്ടില്‍
ഒന്നിച്ചുള്ള രണ്ടു വര്‍ഷം അവിടെവെച്ചു മൂത്ത മകന്‍ ജെനിച്ചു പിന്നെ ഒരു കൊച്ചു
വീട്പണിത് അതിലേക്കു മാറിയതും അവിടെ കുഞ്ഞുമോള്‍ ജനിച്ചു ലോകത്തിലെ
വലിയ ഭാഗ്യവതി ഞാന്‍ ആണെന്ന് തോന്നിയ നാളുകള്‍ ഒരു പാട് സ്നേഹംനിറഞ്ഞ
ഭര്‍ത്താവ് താലോലിക്കാന്‍ തങ്കകുടം പോലുള്ള രണ്ട്‌ ഓമനകള്‍ വേറെ ഒന്നും ആഗ്രഹിചില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു പഷേ ആ സുദിനങ്ങള്‍ അതികം നീണ്ടു നിന്നില്ല
സ്വര്‍ഗ്ഗം തോല്‍ക്കുന്ന ആ കൊച്ചു മണ്‍കുടിലില്‍ കൊള്ളിയാന്‍ പോലെ ആ ദുരന്തം വാര്‍ത്ത‍
വന്നു ഒരു അപകടത്തില്‍പ്പെട്ട ആ കുടുംബനാഥന്‍ കൊല്ലപെട്ടു മാസങ്ങള്‍ വേണ്ടിവന്നു
അവള്‍ക്ക് അത് വിശോസിക്കാന്‍ അരപട്ടിണിയും മുഴുപ്പട്ടിണിയിലും ആ മൂന്ന് ജീവന്‍
കഴിഞ്ഞുകൂടി വര്‍ഷകാലം എനും അവര്‍ക്ക് ഭയമായിരുന്നു അയല്‍ വീടുകളില്‍ പാത്രം
കഴുകിയും അവര്‍ ഉപെഷിക്കുന പഴയ തുണികള്‍ ധരിച്ചും ഒരു തരത്തില്‍ ജീവന്‍ നിലനിര്‍ത്തി രണ്ടു ദിവസമായി ഒരു പണിയും ഇല്ലായിരുന്നു അതുകൊണ്ട് അന്ന് ആ വീട്ടില്‍
അടുപ്പ് പുകഞ്ഞില്ല മൂത്തമകന്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും കൊണ്ട് വീട്ടില്‍ വരും അതില്‍ നിന്നും തന്‍റെ കുഞ്ഞുപെങ്ങള്‍ക്ക് പകുത്തു കൊടുക്കും ആ വരവും കാത്തുള്ള ഇരുപ്പാണ് ഉമ്മ്രപടിയില്‍ താടിക്ക് കയ്യും കൊടുത്ത്‌ ..

കുട്ടികാലത്ത് ഞാന്‍ കണ്ട മണ്‍കുടില്‍ ആയിരുന്നു അന്ന് എനിക്ക് വിവേഗം ഇല്ലാതെ പോയി അവര്‍ക്ക് ഇങ്ങിനെയെങ്കിലും മോചനം കൊടുക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു

സൈഫ് സൈഫുദീന്‍ ........

2012 നവംബർ 14, ബുധനാഴ്‌ച

പ്രവാസിമന്ത്രിക്ക് ഒരു ഡോക്ക്...


ബഹുമാനപെട്ട പ്രവാസികളുടെ മന്ത്രിഅവറുകള്‍ അറിവാന്‍ ഒരു പ്രവാസി കുറിമാനം
താങ്കള്‍ ഇവിടം സന്തര്ശിറച്ചു എന്ന് അറിഞ്ഞതില്‍ വളരെ ചന്തോയം നല്ല കാര്യം പിന്നെ
നിങ്ങക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയും എന്ന് പറഞ്ഞു എല്ലാം അറിയാന്‍
നുമ്മ ആരാ നിങള്‍ ഇതുവരെ വല്ല ലേബര്ക്യാ ബും കണ്ടോ ..
നിങ്ങ വന്നു പണമുള്ളവന്റെ അതും താങ്ങി പോയി അല്ലാതെ എന്ത് കാണിച്ചു എന്ന്
ഈ പ്രവാസിക്ക് പുടിക്കിട്ടിയില്ല പിന്നെ സ്മശാനം ഉണ്ടാക്കാന്‍ പിരിവ്‌ നടത്തി
ഒരു കാര്യം പച്ചക്ക് ചോദിക്കട്ടെ ഞങ്ങളെ ഇവിടെ തന്നെ കുഴിച്ചുമൂടി കളയാന്‍
ആണോ പോന്നു തന്ബുരാന്‍ എങ്ങോട്ട് കെട്ടി എഴുനള്ളിയത്....
ചത്താലും നീ ഒന്നും അങ്ങോട്ട്‌ വരണ്ടാ എന്നല്ലേ ഇവിടെ തന്നെ കുഴിച്ചുമൂടി
യിടാന്‍ അങ്ങ് മുന്കൈ‌യെടുത്തത് സ്മശാനം പണിയാന്‍ പിരിവു നടത്തിയത്
(അതില്‍ നിന്നും എത്ര കിട്ടി എന്ന് ഞാന്‍ ചോദിക്കില്ല) എങ്കിലും.
മലയാളിപ്രവാസികളുടെ കുട്ടായിമ വിജയിച്ചു ....
അതുകൊണ്ടാണ് അങ്ങ് പകുതി വഴിയില്‍ തൂറാന്‍ മുട്ടി എന്നും പറഞ്ഞ്‌
തിരികെ പറന്നുപോയത് ദോഷം പറയരുത് എങ്ങിനെ ഒരു പണി കിട്ടും എന്ന്
വിചാരിച്ചില്ല അല്ലേ പഴയത് പോലെ ഇങ്ങു വന്നു പൊന്നും പണവും വാരി
പോകാം എന്ന് കരുതിയ നിങ്ങള്ക്ക് തെറ്റി ഇപ്പോള്‍ പഴയ പ്രവാസി അല്ല ഇവിടെ
അവന്‍ ഫേസ്ബുക്ക് എന്താണെന്ന്‌ അറിഞ്ഞു ജാതിമത രാഷ്ട്രീയഭേദഗതി ഇന്ന്
പ്രവാസിക്ക് ഇല്ല അവര്‍ ഒറ്റകെട്ടായിനിക്കും കാരണം നിങ്ങള്‍ പിഴിഞ്ഞ്‌ പിഴിഞ്ഞ്‌
ഒരു പരുവം ആയി പിന്നെ ഗെള്‍ഫു പ്രവസിയോടെ നിങ്ങള്ക്ക് എന്താ ഇത്ര പുച്ഛം
അവര്‍ എന്താ മനുഷ്യരല്ലേ ഭാക്കി എല്ലാ സ്ഥലത്തും എയര്ഇന്ത്യ സ്മൂത്തായി
പോകുന്നു ഗള്ഫിപലേക്ക് മാത്രം എന്താ നിങ്ങള്ക്ക് മൂലക്കുരു ഭാധിക്കുമോ...
പിന്നെ അങ്ങ് പത്രമാധിമങ്ങളെ മാര്ക്കിസ്റ്റ്റ്‌ കരാക്കി ....ആക്കണം കാരണം
കൂടെകിടനവനെ രാപ്പനി അറിയൂ എന്ന് ഒരു ബനാനടോക്ക് ഞാന്‍ കേട്ടിരിക്കുന്നു ..
അതൊക്കെ പോട്ടെ നിങ്ങള്ക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയാം
എന്ന് പറഞ്ഞു .ഒന്ന് ചോദിക്കട്ടെ നിങ്ങള്‍ ഒട്ടകത്തെ മേക്കാന്‍ പോയിട്ടുണ്ടോ
അറബിയുടെ അടിയും തൊഴിയും കൊണ്ട് വീട്ടുപണി ചെയ്തിട്ടുണ്ടോ.
എല്ലാം പോട്ടെ കുബ്ബൂസ് വിത്ത്‌ പരിപ്പ് കറി കണ്ടിട്ടുണ്ടോ രാവിലെ
ട്ടിഫന്‍ ബോക്സില്‍ ഉച്ചക്കുള്ള പച്ചരിചോറും ഉള്ളികറിയും കയ്യില്‍
പിടിച്ചു പോകുന്ന പ്രവാസിയെ കണ്ടിട്ടുണ്ടോ മാസാവസാനം കയ്യില്‍
കിട്ടുന്ന തുക ഒന്നിനും തികയാതെ കണ്ണീര്‍ വാര്ക്കു ന്ന എതങ്ങിലും പ്രവാസിയെ
നിങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ഇതുവരെ എനാലും അവര്‍ മരിച്ചാല്‍ അടക്കാന്‍
ഇവിടെ തന്നെ സ്ഥലം വാങ്ങിയ അങ്ങേ ഞാന്‍ നമിക്കുന്നു ...
അതിനുപകരം നാട്ടില്‍ കൊണ്ട് പോകാന്‍ ഒരു ഇളവ്‌ കൊടുക്കും എന്ന്
വെറുതെ ഒന്ന് പ്രസ്താവന ഇറക്കിയാലും മതിയായിരുന്നു ഈ മണല്‍ കാടില്‍
പാവപ്പെട്ട പ്രവാസിക്ക് ഒരു അശോസം കിട്ടിയേനെ (മരിച്ചാലും ഇളവ്‌ തരില്ല എന്ന് അറിയാം)

എന്ന് കരുതി ഞങ്ങള്‍ ഉറങ്ങി കിടക്കുവാ എന്ന് വിചാരിക്കണ്ടാ താങ്കളുടെ വരവ്
പ്രമാണിച്ച്‌ ചീമുട്ടയേറ് അടങ്ങിയ പോസ്റ്റിനു 45 മിനിറ്റില്ത്ത്ന്നെ 450 ലൈക്കും
4500 ക്ഷേയരിനിഗും കിട്ടിയത് ഞങ്ങളുടെ അടക്കിപിടിച്ച പ്രതികരണം ആണ്

ഇന്ന് പ്രവാസിക്ക് പ്രതികരിക്കാന്‍ ഫേസ്‌ബുക്ക് പോലെ ഒരു മാധ്യമം ഉണ്ട്
എന്ന് ഒരു മന്ത്രിയും മറക്കരുത് അതില്‍ വൈറസിനെകാല്‍ സ്പീഡില്‍ കാര്യങ്ങള്‍
നടക്കും എന്നും മറക്കാതിരുനാല്‍ നന്ന് ......സന്തോഷ്‌ പണ്ഡിറ്റ്‌ വരെ സിനിമ എടുത്തു
വിജയിപ്പിച്ചത് ഈ ഫേസ്‌ബുക്ക് മുഖേനെ എന്ന് കൂട്ടി വയിക്കുകാ ബഹു:മന്ത്രി ..
ഇന്ന് പ്രവാസിക്ക് ഒരു ഐക്ക്യം ഉണ്ട് അത് ഒരുമിച്ചു പുറത്തു വന്നപ്പോള്‍
ഉള്ള അനുഭവം അങ്ങ് അനിഭാവിച്ചല്ലോ ..ഇനിയെങ്കിലും ഉപകാരം ചെയ്തില്ല
എങ്കിലും ഉപത്രവിക്കല്ലേ ഞങ്ങള്‍ തിരിഞ്ഞു കൊത്തും .....
പിന്നെ ഇന്ന് വേറൊരു മന്ത്രി പുങ്കവന്‍ ഒരു പ്രസംഗം നടത്തി ശ്രീമാന്‍ അന്തോണി
അതിതില്‍ എനിക്ക് മനസിലാവുന്നത് തല്ക്കാലം പ്രവാസികളെ ഒതുക്കാന്‍ സൊന്തം
പാര്ട്ടി യെ കുറ്റം പറഞ്ഞു വികസനം നടത്താന്‍ പറ്റുന്നില്ല എന്ന് ....
ഇതില്‍ എന്തോ ഒരു കുടില തന്ത്രം ഉരുത്തിരിഞ്ഞുവന്നത് പോലെ
അണികളെ ഒതുക്കാന്‍ ഉള്ള ഒരു തന്ത്രം അല്ലെ ഇത്
എങ്കില്‍ ഇതില്‍ വിഴരുതെ ആരും
എല്ലാം ചേര്ത്ത്് വായിക്കുമ്പോള്‍ എനിക്ക് എന്തോ ഒരു ശംശയം
ഭാക്കി നില്ക്കു്ന്നു പ്രവാസി മാര്ക്കി സ്റ്റ്റ്‌കാരെ ഒതുക്കാന്‍
ഉള്ള ഒരു മുന്കൂകര്ജാസമ്യം എടുത്ത പോലെ അല്ലെങ്ങില്‍
ശ്രീമാന്‍ അന്തോണി ഇങ്ങിനെ പറയും എന്ന് എനിക്ക് തോനുന്നില്ല ..
വരുന്നത് വരട്ടെ കാത്തിരുന്ന് കാണാം നമ്മള്‍ പ്രവാസികള്‍ ഇപ്പോള്‍
കാണിച്ച യോജിപ്പ് ഇനിയും ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു...

2012 നവംബർ 4, ഞായറാഴ്‌ച

വീണ്ടും നീല ചടയന്‍.....

ഏതോ താഴ്വരയില്‍ നഷ്ട്ടമായ എന്‍ മനസ്സ്
ആരോക്കയോ കൊത്തിവലിക്കുന്നു
ഉണര്‍വുകളില്‍ എന്‍ ഹ്രദയം പിടക്കുന്നു
ഉണര്‍വുകള്‍ ഇല്ലാത്ത ലോകം തേടിയുള്ള
എന്‍ യാത്രകള്‍ ഇവിടെ തുടങ്ങുന്നു
***********************
ഞാന്നും എന്‍റെ കിനാവുകളും
ഏതോ മഴയില്‍ കുതിര്‍ന്നുപോയി
അടുത്ത വസന്തം തേടി എന്‍
അത്മ്മാവ് അലയുന്നു പാരില്‍...
****************************
നിണം വീഴുന്ന ഓര്‍മകളില്‍ നിന്നും
ഓടിയൊളിക്കാന്‍ സോമരസത്തില്‍
ഞാന്‍ നീരാടി അതിലും ഇല്ല മോക്ഷം
ജിവിത യുദ്ധം നടന്നപോള്‍ പിന്തിരിഞ്ഞു
ഓടിയ ഭീരുവായ പോരാളി ഞാന്‍
**************************

എന്നും ഞാന്‍ പിന്നില്‍ ആയിരുന്നു
മുന്നില്‍ സോമരസവും പിന്നെ പിന്നെ
ഞാന്‍ ആരോ ആയി മാറുകയും
ഞാന്‍ അലയുന്നു എന്നെ തന്നെ തേടിയുള്ള
യാത്രയില്‍ ഞാന്‍ തനിച്ചാണ്

*************************
എന്നെയും തേടി ആ നിലാവ് വീണ്ടും വരുമോ
അതോ ഇരുളില്‍ ഒടുങ്ങുന്ന ജന്മം ആവുമോ
കാണാ വഴികളില്‍ അവള്‍ ഒളിച്ചിരിക്കുമോ
കണ്ണീരിലെ ഉപ്പ് രസം നിലക്കുമോ
ഓര്‍മ്മകള്‍ക്ക് വീണ്ടും തീ പിടിക്കുമോ

..സൈഫ്‌ സൈഫുദീന്‍ ...