Powered By Blogger

2013 മേയ് 29, ബുധനാഴ്‌ച

എന്‍റെ ഗ്രാമം



തൊഴുത്തില്‍ പശുഇല്ല തെങ്ങിന് തടമില്ല ഞാന്‍ ഓടികളിച്ച മുറ്റത്ത്‌ മണ്ണില്ല
ഇടവഴികള്‍ കാണുന്നില്ല പരല്‍മീനെപിടിച്ചു കുപ്പിയിലാക്കിയ തോട് പട്ടിണി
കാരനെ പോലെ മെലിഞ്ഞൂ എങ്ങി എങ്ങി ഒഴുകുന്നൂ വയലുകള്‍ നികത്തി
ആരൊക്കെയോ കെട്ടിടകൊടുമരം തീര്‍ത്തിരിക്കുന്നൂ ഇടവഴികളില്‍ കുണുങ്ങി
കുണുങ്ങി മേഞ്ഞിരുന്ന ആടുകളെ കണ്ണാന്‍ഇല്ല
ആടലോടകം അതിര് തീര്‍ത്തിരുന്ന മുള്‍വൈലികള്‍ കണ്ടില്ല
പുല്ലാണികാട്ടിലെ പുല്ലുകള്‍ ചിതലരിച്ചപോലെ
ഞാന്‍ നീന്തല്‍ പഠിച്ച കുളം എന്നെ നോക്കി നെടുവീര്‍പ്പിട്ടൂ
എന്‍റെ കളിക്കൂട്ടുകാരി എന്‍റെ കൈ പിടിച്ച് കണ്ണീര്‍ വാര്‍ത്തൂ
എന്നോ പിന്നിട്ട വഴികളിലൂടെ എങ്ങലോടെ ഞാന്‍ നടന്നൂ
കുട്ടിക്കാലത്ത് ഞാന്‍ ഓടികയറിയ മാവുകളും പ്ലാവ്കളും
ജനലുകളായും വാതിലുകളായും എന്നെ നോക്കി പല്ലിളിച്ചു
തൊടിയിലെ ഒരു ഞാവല്‍മരം മാത്രം എന്നെ നോക്കി പുഞ്ചിരിചൂ...

2013 മേയ് 11, ശനിയാഴ്‌ച

മരുഭൂമിയിലെ സുല്‍ത്താന്‍....

മരം കയറി പെണ്ണേ നിന്‍റെ മനസ്സില്‍
ഞാന്‍ ഇത്തിരിനേരം കുത്തിയിരിക്കുന്നൂ
പിന്നെ നിന്‍റെ കടമിഴിയില്‍ നിന്നും പീലി
എടുത്ത് വിശറിയുണ്ടാക്കി വീശിക്കോട്ടേ
അങ്ങ് ദൂരെയുള്ള മാന്തോപ്പിലൂടെ
കലമാനുമായി കളിചോട്ടെ.......

മോഞ്ഞ്ജൂള്ള മയിലിനെപിടിച്ച് നമുക്ക്
മയിലാട്ടം നടത്താം
തുമ്പിയെക്കൊണ്ട്‌ ഭാരതപ്പുഴയില്‍ നിന്നും
മണല്‍വാരി കളിക്കാം
അണ്ണാറകണ്ണനെ വാരിക്കുഴിയില്‍
വിഴ്ത്തി മെരുക്കിയെടുത്ത്
കൂപ്പിലെ തടി പിടിപ്പിക്കാം
വരിക്കപ്പ്ലാവിലെ എത്താത്ത കൊമ്പില്‍
കിനാവള്ളി കൊണ്ട് ഉഞ്ഞാല്‍ കെട്ടിയാടാം

പോക്കര്കാക്കാന്റെ തോട്ടത്തിലെ
കശുവണ്ടി കട്ടെടുത്ത് ചുട്ടുതിന്നാം
എലിമാളത്തില്‍ നമ്മുക്ക് രാപ്പാര്ക്കാം്
എലിവാലുകൊണ്ട് നിനക്ക് ഏലസ്പണിയാം
താമരഇതള്കൊണ്ട് തോണിയുണ്ടാക്കി
അറബിക്കടല്‍ മുറിച്ചുകടക്കാം
അഥവാ മുറിഞ്ഞില്ലെങ്കില്‍ ചന്തുവിന്‍റെ
ചുരിക കൊണ്ട് ആഞ്ഞുവെട്ടാം....

മഴത്തുള്ളികള്‍കൊണ്ട് നിനക്ക് മാല പണിയാം
കൊള്ളിയാന്‍ കൊണ്ട് പാദസരം പണിയാം
കുന്നിമണികാട്ടില്‍ നിന്നും കുഞ്ഞികുരുകൊണ്ട്
നിനക്ക് ഞാന്‍ താജ്മഹല്‍ പണിഞ്ഞു തരും
എന്നിട്ട് ഷാജഹാനെ കൊഞ്ഞനം കുത്തി കാണിക്കും
കോഴിക്കോടന്‍ ഹല്‍വ കൊണ്ട് മെത്തയുണ്ടാക്കി
അതില്‍ നമുക്ക് രാപ്പാര്‍ക്കാം.....

വെണ്ണിലാവുകൊണ്ട് നിനക്ക് പുള്ളി
പട്ടു പണിഞ്ഞു തരും
കരിമ്പനകള്‍ പറിച്ചു നമുക്ക് പല്ല് തേക്കാം
ചോണോനുറുംബ്കളെ കെട്ടിയ തേരില്‍
ഉലകം ചുറ്റാം ......
അയ്യപ്പന്‍കുട്ടിയുടെ ചായകടയിലെ എസി
റൂം ചവിട്ടി തുറക്കാം അതില്‍ ചെമ്പരത്തിപ്പൂ
കൊണ്ട് മണിയറ ഒരുക്കാം ...
അതിനടുത്തുള്ള ചാത്തന്‍മാരുമായി
നമുക്ക് തലപന്ത് കളിക്കാം
കേരളാഹൈവെകളിലെ സിമിംഗ്പൂളില്‍
നമുക്ക് നീരാടാം
ആനവണ്ടിക്ക് അള്ളൂവെക്കാം
വനമരങ്ങള്‍ക്ക് തിയിട്ടു കെട്ടിടകൊടുമരം തീര്‍ക്കാം
കരണ്ട്ബില്ല് കൊണ്ട് പായസം വെച്ച്
ഭരണചക്രം തിരിക്കുനവര്‍ക്ക് വിളമ്പികൊടുക്കാം ...

(സ്വയ കോപ്പാ സ്വയാ കോപ്പാ സ്വയാ മാക്സിമം കോപ്പാ)
എന്ന് വെച്ചാല്‍ നമ്മളൊക്കെ വെറും കോപ്പന്‍മാരെന്ന് ചുരുക്കം ...