Powered By Blogger

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

നീലച്ചടയന്‍

കണ്ണില്‍ പെട്ട മുഖങ്ങളില്‍ ഭയം നിഴലിച്ചിരുന്നൂ
കാലത്തിന്‍റെ കനത്ത കാലൊച്ചകള്‍
കേട്ടവര്‍ കാതുപോത്തിയും
പരസ്പരം സംശയതോടെ നോക്കിയും
രാജവീഥികളില്‍ ഒറ്റപെട്ടവരേപോലെ
തിരക്കിട്ട് നീങ്ങിക്കൊണ്ടിരുന്നു........

ശൂന്യമായൊരു ആല്‍ത്തറയില്‍ കാല്‍ നകംനോക്കി
കുനിഞ്ഞിരിക്കുന്നൂ എലുമ്പിച്ച ഒരു കോലം...
കുരിശുകള്‍ സ്വയം സഞ്ചരിക്കുനതും
കുമ്പസാരകൂടുകള്‍ ചിതലരിച്ചതും
കണ്ണാടിയില്‍ കണ്ടു വൃദ്ധനായപാതിരി ......

അവതരദൌത്യം തീര്‍ത്തവര്‍
ദൈവത്തിന്‍റെ ആലിഗ്നനത്തില്‍അമര്‍നവര്‍
ദുര്‍ബലന്‍റെ രോദനം കേട്ടില്ല
എന്നോ മരിച്ച ഒരു ശരീരം ഉറുമ്പുകള്‍
രാജവീഥിയിലൂടെ വലിച്ചിഴചൂകൊണ്ടിരുന്നൂ.......

3 അഭിപ്രായങ്ങൾ:

  1. ദൈവത്തിന്‍റെ ആലിഗ്നനത്തില്‍അമര്‍നവര്‍
    ദുര്‍ബലന്‍റെ രോദനം കേട്ടില്ല
    എന്നോ മരിച്ച ഒരു ശരീരം ഉറുമ്പുകള്‍
    രാജവീഥിയിലൂടെ വലിച്ചിഴചൂകൊണ്ടിരുന്നൂ.......

    സൈഫ്‌ ഞെട്ടിച്ചു കേട്ടോ ...അഭിനന്ദനങ്ങള്‍ ഒപ്പം ഒരു പിടി ആശംസകളും ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ എന്ത് ഞെട്ടിക്കാന്‍ നമ്മുടെ ചുറ്റും ഇന്ന് ഞെട്ടല്‍ മാത്രമേ ഉള്ളൂ രാസ്ലാ..

      ഇല്ലാതാക്കൂ