Powered By Blogger

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

സീതയും ഞാനും


സമയം ഉച്ചയോടടുക്കുന്നൂ സൂര്യന്‍ ഫൂള്‍വോളിയത്തില്‍ കത്തികയറീ
ആ ഇന്നോവാ വാഹനം വളവു തിരിഞ്ഞു ഇടറോട്ടില്‍ കയറി ഞാന്‍ നാലുപാടും നോക്കി ആ മുഖം മാത്രം കണ്ടില്ല വഴി വീണ്ടും പിന്നിലേക്ക്‌ മറഞ്ഞൂ എന്നെ വരവേല്‍ക്കാന്‍ വന്നവര്‍ പരസ്പ്പരം നോക്കി പുഞ്ചിരിച്ചൂ കുട്ടികള്‍ അടക്കിചിരിച്ചൂ ....
വാഹനം വീടിന്‍റെ പടികടന് അകത്തുകയറി ഞാന്‍ വീട്ടിലേക്ക് ഓടി കയറി അകം നിറയെ ആളുകള്‍ പഷേ അതിലൊന്നും ഞാന്‍ തിരയുന്ന മുഖം ഉണ്ടായിരുന്നില്ല
എന്ത് പറ്റി മറന്നോ എന്നെ ....
കുശലം ചോദിച്ചവരോട് എന്തൊകെയോ പറഞ്ഞൂ എന്‍റെ മനസ്സ് വേറെ എന്തോ തിരഞ്ഞൂ പെട്ടന്നു കര്‍ട്ടന്‍മാറ്റി ഒരു മുഖം പ്രത്യഷപെട്ടു അകതളത്തെ ഇരുളില്‍ ഞാന്‍ കണ്ടു പഷേ അത് സെറിനയായിരുന്നൂ വീണ്ടും ഞാന്‍ തിരഞ്ഞൂ ....ഇല്ല അവിടെ എങ്ങും ഇല്ല ഞാന്‍ സോഫയിലേക്ക് മെല്ലെ ചാഞ്ഞു കണ്ണുകള്‍ അടച്ച് കഴിഞ്ഞ കാലം ഓര്‍ത്തുപോയി .....രണ്ടുനിമിഷം

ആരോ എന്‍റെ മടിയില്‍ ചാടികയറി കണ്ണ് തുറന്ന ഞാന്‍ കണ്ടത് ഉനൈസ്.
എന്തെ എന്ന് ഞാന്‍ കണ്ണ്കൊണ്ട് ആഗ്യം കാണിച്ചു
അവന്‍ മെല്ലെ എന്‍റെ ചെവിയില്‍ മന്ത്രിച്ചൂ
''അടുക്കളവതിലില്‍ കൂടി എന്നെ ആരോ നോക്കൂന്നൂ"
ചാടി എഴുനേറ്റു ഞാന്‍ അടുക്കളയിലെത്തി. അടുക്കള വാതിലിലൂടെ ആരോ ഓടി മറഞ്ഞൂ പിറകെ ഞാനും. പിന്നില്‍നിന്നും കൂട്ടച്ചിരി മുഴങ്ങി
ആ രൂപം ഓടി വാഴകള്‍ക്ക് പിറക് വശം മറഞ്ഞൂ.
പതിയെ നടന്നു ഞാനും വാഴകള്‍ക്കു സമീപം എത്തി .
പോക്കറ്റില്‍ നിന്നും ഒരു മള്‍ബോറോ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ചു
വാഴകള്‍ക്ക് അപ്പുറത്ത് നിന്നും ഒരു കൈയ് മെല്ലെ നീണ്ടുവന്നൂ കരിവളകള്‍ ഇട്ട കറുത്തു മെലിഞ്ഞ കൈ .
ചുരുട്ടിയകൈകള്‍ മെല്ലെ നിവര്‍ത്തി
മെല്ലെ ചൂണ്ടു വിരല്‍ മുകളിലേക്ക് നീണ്ടു .
ഞാന്‍ മുകളിലേക്ക് നോക്കി എന്‍റെ കയ്യെത്തും ദൂരെ ഒരു ഇനാംപഴം
മൂത്ത്നല്ല പാകമായിറിക്കുനൂ അണ്ണാറകണ്ണനും കുശുമ്പികാക്കയും കൊത്താതിരിക്കാന്‍ വല കെട്ടി വെച്ചിരിക്കുന്നൂ ....

ഞാന്‍ മെല്ലെ ആ കൈകളില്‍ പിടിച്ച് വലിച്ചു സാവധാനം ഒരു പാദം കൊലുസുകള്‍ കിലുക്കി വെളിയില്‍ വന്നൂ
എവിടെയോ കണ്ടുമറന്ന കൊലുസ് വീണ്ടുംവീണ്ടും ആ കൊലുസിലേക്ക് ഞാന്‍ സൂഷിചൂ നോക്കി
എന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിത്തെളിഞ്ഞു ആദ്യമായി ഹൈസ്കൂള്‍ലേക്ക് പോയ ദിവസം എല്ലാ കുട്ടികള്‍ക്കും
വെള്ളികൊലുസ് ഉണ്ട് എനിക്ക് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിറ്റേന്ന് ജുവല്ലറിയില്‍നിന്നും വാടകയിനത്തില്‍ കുറച്ചോ
എന്നും പറഞ്ഞ് ഞാന്‍ വാങ്ങികൊടുത്ത കൊലുസ് രണ്ട്ടും ചേര്‍ത്ത് ഒരു കാലില്‍ അണിഞ്ഞിരിക്കുന്നൂ !!!!എന്‍റെ ഉള്ളില്‍
എവിടെയൊക്കെയോ നീറിപുകഞ്ഞൂ

അവളെ വലിച്ച്എന്‍റെ അടുത്തേക്ക് നീകിനിര്ത്തി ആ കണ്ണുകളില്‍ നിന്നും
പൊഴിയാന്‍ തുടങ്ങുന്ന രണ്ട് മുത്തുകള്‍., മുള ചീന്തുന്നപോലെ പതിഞ്ഞുപോയ ഒരു നിലവിളിയോടെ എന്നെ കേട്ടിപിടിച്ചൂ തേങ്ങി
കരഞ്ഞൂ എന്‍റെ മാറില്‍ മുഷ്ട്ടിചുരുട്ടിഇടിച്ചു....
രണ്ട് കവിളിലും മാറി മാറി അടിച്ചു മുടിയിഴകള്‍ കോതിയൊതുക്കി
മൂര്ദ്ധാ വില്‍ ചുംബിച്ചൂ എന്നെ ചേര്ത്ത്നിര്ത്തി ചാഞ്ഞുകിടക്കുന്ന
കശുമാവിന്‍ കൊമ്പില്‍ ചാരി നിന്നൂ കുറെനേരം ........
കണ്ണ്തുടച്ച് പുഞ്ചിരിച്ചുകൊണ്ട് എന്നെ തൊടിയാകെ നടന്നു കാണിച്ചു
കലപിലാ സംസാരിച്ചുകൊണ്ട് കിളികൂട് കാണിച്ചു തന്നൂ പിന്നെ അവിടെ സ്ഥിരം വരാറുള്ള മഞ്ഞകിളിയെ കാണിച്ചുതന്ന് എന്നെ വട്ടം പിടിച്ച്
കിളിയോട് പറഞ്ഞൂ “കണ്ടോടി എന്റെ് കണ്ണനെ മലര്മ്മക്കാവിലെ അമ്മ
എന്റെോ മുന്നില്‍ കൊണ്ടുവന്നതാ’’ .....
ഞാവല്‍ മരത്തിനു കിഴെ കുറച്ചുനേരം ഇരുന്നു.....
പണ്ട് കളിച്ചുനടന്ന തൊടിയും പറമ്പും ഞങ്ങള്‍ ചുറ്റിനടന്നൂ മണ്ണപ്പം ചുട്ട ഓര്മ്മകകള്‍ അയവിറക്കി കുഴിയാനയെ പിടിച്ചതും അണ്ണാറകണ്ണനോട് വര്‍ത്താനം പറഞ്ഞതും സീതയുടെ കാലില്‍ കൊണ്ടതിനു തെട്ടാവാടി ചെടികള്‍ ഞാന്‍ പറിച്ചേടുത്ത് അടുപ്പില്‍ ഇട്ടതും. പിന്നെ ഞങ്ങള്‍ പാടത്തെക്കിറങ്ങി വരബിലുടെ ഞങ്ങള്‍ കൈകോര്ത്തു പിടിച്ച് നടന്നൂ ഞങ്ങളെ അറിയുന്നവര്‍ ആ കാഴ്ച കണ്ട് വിസ്മയംപൂണ്ടൂ അറിയാത്തവര്‍ ഞങ്ങളെ നോക്കി അന്തംവിട്ടു നിന്നൂ ആരെയും ശ്രദ്ധിക്കാതെ ഞങളുടെ ലോകത്തിലൂടെ നടന്നൂനീങ്ങി .................
വരിക്കപ്ലാവ് നിന്ന സ്ഥലത്ത് ഒരു കൊച്ചു പ്ലാവ് മാത്രം കഴിഞ്ഞ കൊല്ലം
കാറ്റില്‍ വീണൂ ആ പഴയവയസന്‍ പ്ലാവ് അന്നും സീത കരഞ്ഞൂവത്രെ ...

സൈഫ് സൈഫുദീന്‍ .....(ഒപ്പ്) വെട്ടും കുത്തും





























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ