Powered By Blogger

2012 നവംബർ 19, തിങ്കളാഴ്‌ച

കുഞ്ഞുമോള്‍


"ഉമ്മാ എനിക്ക് വിശക്കുന്നു എന്തെങ്ങിലും താ ഉമ്മാ"..
കുഞ്ഞുമോള്‍ കരഞ്ഞുകൊണ്ട്‌ ഉമ്മയുടെ കൈ പിടിച്ചു വലിച്ചു അതുകേട്ട്‌
ആ ഉമ്മയുടെ ഹ്രദയം പിടച്ചു .
"ഇന്നലെ രാത്രി വെറും കഞ്ഞിയല്ലേ തന്നത് അതിലാണെങ്കില്‍ വറ്റും കുറവായിരുന്നു
രാവിലെ വയറുനിറയെ ചോറ് തരാം എന്ന് പറഞ്ഞതല്ലേ ഇപോഉച്ചയാവാറായി"..
തന്‍റെ നെജില്‍ കുന്തംകുത്തിയിറക്കിയപോലെ തോന്നി ആ മാതാവിന്. കണ്ണീര്‍ പൊഴിച്ച്‌ കുഞ്ഞുമോളെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ,
"നിന്‍റെ ഇക്ക ഇപ്പോള്‍ സ്കുളില്‍നിന്നും കഞ്ഞിയും വാങ്ങി വരും"
"എന്നാ എന്നെയും സ്കുളില്‍ വിട് ഉമ്മാ എനിക്കും കിട്ടുമല്ലേ അവിടുന്ന് കഞ്ഞി"
"അടുത്ത വര്‍ഷം നിന്നെയും ചേര്‍ക്കാം മോളെ അപഴെ മോള്‍ക്ക്‌ അഞ്ചുവയസാവൂ"...
അതുകേട്ട്‌ വാടിയ വയറുമായി കുഞ്ഞുമോള്‍ ഉമ്മറത്തെക്ക്‌ നടന്നു . വഴിയിലേക്ക്
കണ്ണുംനട്ട് തന്‍റെ ഇക്ക വരുനതും കാത്തു തടിക്കു കയ്യും കൊടുത്ത്‌ ഇരിപായി
ആ ഇരിപ്പും നോക്കി ഉമ്മ നെടുവീര്‍പ്പിട്ടു പഴയകാര്യങ്ങള്‍ ഓരോനായി ഓര്‍ത്തുപോയി
ആരാരുമിലാതെ അനാഥലയത്തില്‍ വളര്‍ന്ന ബാല്യം മുതിര്‍ന്നപോള്‍ അവിടെ നിന്നും
എന്നെ തന്‍റെ ജീവിത്തിലേക്ക് കയ്യും പടിച്ചു ഇറക്കികൊണ്ട് വന്ന ഭര്‍ത്താവ് ഒരു അനാഥ
പെണ്ണിനെ വിവാഹം കഴിച്ചതില്‍ വീടുകാര്‍ ഇറക്കിവിട്ടു പിനീട് ഒരു വാടക വീട്ടില്‍
ഒന്നിച്ചുള്ള രണ്ടു വര്‍ഷം അവിടെവെച്ചു മൂത്ത മകന്‍ ജെനിച്ചു പിന്നെ ഒരു കൊച്ചു
വീട്പണിത് അതിലേക്കു മാറിയതും അവിടെ കുഞ്ഞുമോള്‍ ജനിച്ചു ലോകത്തിലെ
വലിയ ഭാഗ്യവതി ഞാന്‍ ആണെന്ന് തോന്നിയ നാളുകള്‍ ഒരു പാട് സ്നേഹംനിറഞ്ഞ
ഭര്‍ത്താവ് താലോലിക്കാന്‍ തങ്കകുടം പോലുള്ള രണ്ട്‌ ഓമനകള്‍ വേറെ ഒന്നും ആഗ്രഹിചില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു പഷേ ആ സുദിനങ്ങള്‍ അതികം നീണ്ടു നിന്നില്ല
സ്വര്‍ഗ്ഗം തോല്‍ക്കുന്ന ആ കൊച്ചു മണ്‍കുടിലില്‍ കൊള്ളിയാന്‍ പോലെ ആ ദുരന്തം വാര്‍ത്ത‍
വന്നു ഒരു അപകടത്തില്‍പ്പെട്ട ആ കുടുംബനാഥന്‍ കൊല്ലപെട്ടു മാസങ്ങള്‍ വേണ്ടിവന്നു
അവള്‍ക്ക് അത് വിശോസിക്കാന്‍ അരപട്ടിണിയും മുഴുപ്പട്ടിണിയിലും ആ മൂന്ന് ജീവന്‍
കഴിഞ്ഞുകൂടി വര്‍ഷകാലം എനും അവര്‍ക്ക് ഭയമായിരുന്നു അയല്‍ വീടുകളില്‍ പാത്രം
കഴുകിയും അവര്‍ ഉപെഷിക്കുന പഴയ തുണികള്‍ ധരിച്ചും ഒരു തരത്തില്‍ ജീവന്‍ നിലനിര്‍ത്തി രണ്ടു ദിവസമായി ഒരു പണിയും ഇല്ലായിരുന്നു അതുകൊണ്ട് അന്ന് ആ വീട്ടില്‍
അടുപ്പ് പുകഞ്ഞില്ല മൂത്തമകന്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും കൊണ്ട് വീട്ടില്‍ വരും അതില്‍ നിന്നും തന്‍റെ കുഞ്ഞുപെങ്ങള്‍ക്ക് പകുത്തു കൊടുക്കും ആ വരവും കാത്തുള്ള ഇരുപ്പാണ് ഉമ്മ്രപടിയില്‍ താടിക്ക് കയ്യും കൊടുത്ത്‌ ..

കുട്ടികാലത്ത് ഞാന്‍ കണ്ട മണ്‍കുടില്‍ ആയിരുന്നു അന്ന് എനിക്ക് വിവേഗം ഇല്ലാതെ പോയി അവര്‍ക്ക് ഇങ്ങിനെയെങ്കിലും മോചനം കൊടുക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു

സൈഫ് സൈഫുദീന്‍ ........

2012 നവംബർ 14, ബുധനാഴ്‌ച

പ്രവാസിമന്ത്രിക്ക് ഒരു ഡോക്ക്...


ബഹുമാനപെട്ട പ്രവാസികളുടെ മന്ത്രിഅവറുകള്‍ അറിവാന്‍ ഒരു പ്രവാസി കുറിമാനം
താങ്കള്‍ ഇവിടം സന്തര്ശിറച്ചു എന്ന് അറിഞ്ഞതില്‍ വളരെ ചന്തോയം നല്ല കാര്യം പിന്നെ
നിങ്ങക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയും എന്ന് പറഞ്ഞു എല്ലാം അറിയാന്‍
നുമ്മ ആരാ നിങള്‍ ഇതുവരെ വല്ല ലേബര്ക്യാ ബും കണ്ടോ ..
നിങ്ങ വന്നു പണമുള്ളവന്റെ അതും താങ്ങി പോയി അല്ലാതെ എന്ത് കാണിച്ചു എന്ന്
ഈ പ്രവാസിക്ക് പുടിക്കിട്ടിയില്ല പിന്നെ സ്മശാനം ഉണ്ടാക്കാന്‍ പിരിവ്‌ നടത്തി
ഒരു കാര്യം പച്ചക്ക് ചോദിക്കട്ടെ ഞങ്ങളെ ഇവിടെ തന്നെ കുഴിച്ചുമൂടി കളയാന്‍
ആണോ പോന്നു തന്ബുരാന്‍ എങ്ങോട്ട് കെട്ടി എഴുനള്ളിയത്....
ചത്താലും നീ ഒന്നും അങ്ങോട്ട്‌ വരണ്ടാ എന്നല്ലേ ഇവിടെ തന്നെ കുഴിച്ചുമൂടി
യിടാന്‍ അങ്ങ് മുന്കൈ‌യെടുത്തത് സ്മശാനം പണിയാന്‍ പിരിവു നടത്തിയത്
(അതില്‍ നിന്നും എത്ര കിട്ടി എന്ന് ഞാന്‍ ചോദിക്കില്ല) എങ്കിലും.
മലയാളിപ്രവാസികളുടെ കുട്ടായിമ വിജയിച്ചു ....
അതുകൊണ്ടാണ് അങ്ങ് പകുതി വഴിയില്‍ തൂറാന്‍ മുട്ടി എന്നും പറഞ്ഞ്‌
തിരികെ പറന്നുപോയത് ദോഷം പറയരുത് എങ്ങിനെ ഒരു പണി കിട്ടും എന്ന്
വിചാരിച്ചില്ല അല്ലേ പഴയത് പോലെ ഇങ്ങു വന്നു പൊന്നും പണവും വാരി
പോകാം എന്ന് കരുതിയ നിങ്ങള്ക്ക് തെറ്റി ഇപ്പോള്‍ പഴയ പ്രവാസി അല്ല ഇവിടെ
അവന്‍ ഫേസ്ബുക്ക് എന്താണെന്ന്‌ അറിഞ്ഞു ജാതിമത രാഷ്ട്രീയഭേദഗതി ഇന്ന്
പ്രവാസിക്ക് ഇല്ല അവര്‍ ഒറ്റകെട്ടായിനിക്കും കാരണം നിങ്ങള്‍ പിഴിഞ്ഞ്‌ പിഴിഞ്ഞ്‌
ഒരു പരുവം ആയി പിന്നെ ഗെള്‍ഫു പ്രവസിയോടെ നിങ്ങള്ക്ക് എന്താ ഇത്ര പുച്ഛം
അവര്‍ എന്താ മനുഷ്യരല്ലേ ഭാക്കി എല്ലാ സ്ഥലത്തും എയര്ഇന്ത്യ സ്മൂത്തായി
പോകുന്നു ഗള്ഫിപലേക്ക് മാത്രം എന്താ നിങ്ങള്ക്ക് മൂലക്കുരു ഭാധിക്കുമോ...
പിന്നെ അങ്ങ് പത്രമാധിമങ്ങളെ മാര്ക്കിസ്റ്റ്റ്‌ കരാക്കി ....ആക്കണം കാരണം
കൂടെകിടനവനെ രാപ്പനി അറിയൂ എന്ന് ഒരു ബനാനടോക്ക് ഞാന്‍ കേട്ടിരിക്കുന്നു ..
അതൊക്കെ പോട്ടെ നിങ്ങള്ക്ക് പ്രവാസിയുടെ എല്ലാ പ്രശ്നവും അറിയാം
എന്ന് പറഞ്ഞു .ഒന്ന് ചോദിക്കട്ടെ നിങ്ങള്‍ ഒട്ടകത്തെ മേക്കാന്‍ പോയിട്ടുണ്ടോ
അറബിയുടെ അടിയും തൊഴിയും കൊണ്ട് വീട്ടുപണി ചെയ്തിട്ടുണ്ടോ.
എല്ലാം പോട്ടെ കുബ്ബൂസ് വിത്ത്‌ പരിപ്പ് കറി കണ്ടിട്ടുണ്ടോ രാവിലെ
ട്ടിഫന്‍ ബോക്സില്‍ ഉച്ചക്കുള്ള പച്ചരിചോറും ഉള്ളികറിയും കയ്യില്‍
പിടിച്ചു പോകുന്ന പ്രവാസിയെ കണ്ടിട്ടുണ്ടോ മാസാവസാനം കയ്യില്‍
കിട്ടുന്ന തുക ഒന്നിനും തികയാതെ കണ്ണീര്‍ വാര്ക്കു ന്ന എതങ്ങിലും പ്രവാസിയെ
നിങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ഇതുവരെ എനാലും അവര്‍ മരിച്ചാല്‍ അടക്കാന്‍
ഇവിടെ തന്നെ സ്ഥലം വാങ്ങിയ അങ്ങേ ഞാന്‍ നമിക്കുന്നു ...
അതിനുപകരം നാട്ടില്‍ കൊണ്ട് പോകാന്‍ ഒരു ഇളവ്‌ കൊടുക്കും എന്ന്
വെറുതെ ഒന്ന് പ്രസ്താവന ഇറക്കിയാലും മതിയായിരുന്നു ഈ മണല്‍ കാടില്‍
പാവപ്പെട്ട പ്രവാസിക്ക് ഒരു അശോസം കിട്ടിയേനെ (മരിച്ചാലും ഇളവ്‌ തരില്ല എന്ന് അറിയാം)

എന്ന് കരുതി ഞങ്ങള്‍ ഉറങ്ങി കിടക്കുവാ എന്ന് വിചാരിക്കണ്ടാ താങ്കളുടെ വരവ്
പ്രമാണിച്ച്‌ ചീമുട്ടയേറ് അടങ്ങിയ പോസ്റ്റിനു 45 മിനിറ്റില്ത്ത്ന്നെ 450 ലൈക്കും
4500 ക്ഷേയരിനിഗും കിട്ടിയത് ഞങ്ങളുടെ അടക്കിപിടിച്ച പ്രതികരണം ആണ്

ഇന്ന് പ്രവാസിക്ക് പ്രതികരിക്കാന്‍ ഫേസ്‌ബുക്ക് പോലെ ഒരു മാധ്യമം ഉണ്ട്
എന്ന് ഒരു മന്ത്രിയും മറക്കരുത് അതില്‍ വൈറസിനെകാല്‍ സ്പീഡില്‍ കാര്യങ്ങള്‍
നടക്കും എന്നും മറക്കാതിരുനാല്‍ നന്ന് ......സന്തോഷ്‌ പണ്ഡിറ്റ്‌ വരെ സിനിമ എടുത്തു
വിജയിപ്പിച്ചത് ഈ ഫേസ്‌ബുക്ക് മുഖേനെ എന്ന് കൂട്ടി വയിക്കുകാ ബഹു:മന്ത്രി ..
ഇന്ന് പ്രവാസിക്ക് ഒരു ഐക്ക്യം ഉണ്ട് അത് ഒരുമിച്ചു പുറത്തു വന്നപ്പോള്‍
ഉള്ള അനുഭവം അങ്ങ് അനിഭാവിച്ചല്ലോ ..ഇനിയെങ്കിലും ഉപകാരം ചെയ്തില്ല
എങ്കിലും ഉപത്രവിക്കല്ലേ ഞങ്ങള്‍ തിരിഞ്ഞു കൊത്തും .....
പിന്നെ ഇന്ന് വേറൊരു മന്ത്രി പുങ്കവന്‍ ഒരു പ്രസംഗം നടത്തി ശ്രീമാന്‍ അന്തോണി
അതിതില്‍ എനിക്ക് മനസിലാവുന്നത് തല്ക്കാലം പ്രവാസികളെ ഒതുക്കാന്‍ സൊന്തം
പാര്ട്ടി യെ കുറ്റം പറഞ്ഞു വികസനം നടത്താന്‍ പറ്റുന്നില്ല എന്ന് ....
ഇതില്‍ എന്തോ ഒരു കുടില തന്ത്രം ഉരുത്തിരിഞ്ഞുവന്നത് പോലെ
അണികളെ ഒതുക്കാന്‍ ഉള്ള ഒരു തന്ത്രം അല്ലെ ഇത്
എങ്കില്‍ ഇതില്‍ വിഴരുതെ ആരും
എല്ലാം ചേര്ത്ത്് വായിക്കുമ്പോള്‍ എനിക്ക് എന്തോ ഒരു ശംശയം
ഭാക്കി നില്ക്കു്ന്നു പ്രവാസി മാര്ക്കി സ്റ്റ്റ്‌കാരെ ഒതുക്കാന്‍
ഉള്ള ഒരു മുന്കൂകര്ജാസമ്യം എടുത്ത പോലെ അല്ലെങ്ങില്‍
ശ്രീമാന്‍ അന്തോണി ഇങ്ങിനെ പറയും എന്ന് എനിക്ക് തോനുന്നില്ല ..
വരുന്നത് വരട്ടെ കാത്തിരുന്ന് കാണാം നമ്മള്‍ പ്രവാസികള്‍ ഇപ്പോള്‍
കാണിച്ച യോജിപ്പ് ഇനിയും ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു...

2012 നവംബർ 4, ഞായറാഴ്‌ച

വീണ്ടും നീല ചടയന്‍.....

ഏതോ താഴ്വരയില്‍ നഷ്ട്ടമായ എന്‍ മനസ്സ്
ആരോക്കയോ കൊത്തിവലിക്കുന്നു
ഉണര്‍വുകളില്‍ എന്‍ ഹ്രദയം പിടക്കുന്നു
ഉണര്‍വുകള്‍ ഇല്ലാത്ത ലോകം തേടിയുള്ള
എന്‍ യാത്രകള്‍ ഇവിടെ തുടങ്ങുന്നു
***********************
ഞാന്നും എന്‍റെ കിനാവുകളും
ഏതോ മഴയില്‍ കുതിര്‍ന്നുപോയി
അടുത്ത വസന്തം തേടി എന്‍
അത്മ്മാവ് അലയുന്നു പാരില്‍...
****************************
നിണം വീഴുന്ന ഓര്‍മകളില്‍ നിന്നും
ഓടിയൊളിക്കാന്‍ സോമരസത്തില്‍
ഞാന്‍ നീരാടി അതിലും ഇല്ല മോക്ഷം
ജിവിത യുദ്ധം നടന്നപോള്‍ പിന്തിരിഞ്ഞു
ഓടിയ ഭീരുവായ പോരാളി ഞാന്‍
**************************

എന്നും ഞാന്‍ പിന്നില്‍ ആയിരുന്നു
മുന്നില്‍ സോമരസവും പിന്നെ പിന്നെ
ഞാന്‍ ആരോ ആയി മാറുകയും
ഞാന്‍ അലയുന്നു എന്നെ തന്നെ തേടിയുള്ള
യാത്രയില്‍ ഞാന്‍ തനിച്ചാണ്

*************************
എന്നെയും തേടി ആ നിലാവ് വീണ്ടും വരുമോ
അതോ ഇരുളില്‍ ഒടുങ്ങുന്ന ജന്മം ആവുമോ
കാണാ വഴികളില്‍ അവള്‍ ഒളിച്ചിരിക്കുമോ
കണ്ണീരിലെ ഉപ്പ് രസം നിലക്കുമോ
ഓര്‍മ്മകള്‍ക്ക് വീണ്ടും തീ പിടിക്കുമോ

..സൈഫ്‌ സൈഫുദീന്‍ ...

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍


റോസാപ്പൂവിന് ചുവപ്പ്‌ നിഴല്‍

കാലം 1975 കളില്‍ പാലക്കാടന്‍കാറ്റ് ഏറ്റുവാങ്ങുന്ന ഒരു ഗ്രാമം
ഇത്തിരി കുന്നായ്മയും അതിലേറെ അന്ധവിശ്വാസങ്ങളും ഇത്തിരി ജമ്മിത്തവും തോട്ടുകുടായിമയും നിറഞ്ഞ ഒരു ഉള്‍നാടന്‍ കര്‍ഷക ഗ്രാമം....
കണ്ണെത്താദുരം വിളഞ്ഞുനില്ക്കുന്ന വയലുകള്‍ ചിലകാലങ്ങളില്‍ പച്ചനിറവും പിന്നെ മഞ്ഞപുതച്ചും കണ്ണിനു കുളിര്പകരുന്നു തെളിഞ്ഞ് ഒഴുകുന്ന തോടുകളും .........
ഇടവഴികളിലും പാടവരമ്പിലൂടെയും പല പ്രണയവും പൊട്ടിവിടര്ന്നു. പൂക്കുംമുന്പേ കൊഴിഞ്ഞുപോയി പല നിരശാകാമുകന്‍ മാരും തന്റെ പ്രണയിനിയുടെ വിവാഹത്തിന്‌ രണ്ടു തുള്ളി കണ്ണുനീരും ചേര്‍ത്ത് അതിഥികള്ക്ക് പായസം വിളമ്പിയത് ഞാന്‍ നേരില്‍ കണ്ടു ....
ആ ഗ്രമത്തിലെ പേരുകേട്ട തറവാട്ടില്‍ ആയിരുന്നു എന്‍റെ ജനനം അച്ഛനും അമ്മക്കും വളരെ വൈകി ഉണ്ടായ മകന്‍ നിരീശ്വരവാദിയായ അച്ഛനും കൃഷ്ണഭക്തിയായ അമ്മയും എന്നെ കണ്ണന്‍ എന്ന് വിളിച്ചു നാലാം വയസില്‍ മുറ്റത്തെ കിണറ്റിലെ പരല്‍മീന്‍ പിടിക്കാന്‍ ഇറങ്ങിയ എന്നെ രക്ഷിക്കാന്‍ അമ്മയും പിറകെ അച്ഛന്നും ചാടി കിണറ്റിലെ നിലവിളികള്‍ കൊടുവില്‍ എപോഴോ എന്റെ ഓര്‍മ്മമറഞ്ഞു പിന്നീട് കണ്ണ് തുറന്ന ഞാന്‍ കാണുന്നത് തെക്കേതൊടിയില്‍ കത്തിയമര്ന്നുപുക ചുരുളുകള്‍ മുകളിലേക്ക്‌ ഉയരുനതാണ് മുറ്റം നിറയെ ആളുകള്‍ അതില്‍ ഞാന്‍ എന്‍റെ അമ്മയെ തിരഞ്ഞു “അമ്മെ” എന്ന് നീട്ടിവിളിച്ചു “മോനെകണ്ണാ” എന്നവിളികായ്‌ ഞാന്‍ കാത്തെര്‍ത്തു .....
ഒരു നിലവിളിയോടെ മുത്തശി എന്നെ വാരിയെടുത്തു നെഞ്ചോടുചേര്ത്തു വിങ്ങിപ്പൊട്ടികരഞ്ഞു എന്തിനോ വേണ്ടി എന്‍റെ കുഞ്ഞുമനസും തേങ്ങിക്കരഞ്ഞു പിനീടുള്ള കാലം മുത്തശിയുടെ തണലില്‍ ഞാന്‍ വളര്ന്നു ചിറ്റപ്പന്മാഞരുടെയും ഇളയമ്മമാരുടെയും അവരുടെ മക്കളുടെയും കുത്തുവാക്കുകള്‍ കേട്ട് ഞാന്‍ വളര്ന്നു അച്ഛനെയും അമ്മയെയും കൊലക്ക് കൊടുത്തവന്‍ എന്ന കളിയാക്കല്‍ കേട്ട് പല രാത്രിയും മുത്തശിയെ കെട്ടിപിടിച്ച് ഞാന്‍ കരഞ്ഞു അഞ്ചാം ക്ലാസില്‍ എത്തിയപോള്‍ മുത്തശി എന്നെയും കൊണ്ട് ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു അവിടെ എനിക്ക് ഒരു കുട്ടുകാരിയെ കിട്ടി ഞങ്ങളുടെ വയലിലും തൊടിയിലെയും കൃഷിയും മറ്റും ഒരു കാരിയസ്ഥനെപോലെ നോക്കിനടത്തുന്ന കുഞ്ഞുണിയുടെ മകള്‍ സീത അമ്മ കാര്‍ത്തിയാനിചേച്ചിയും മകള്‍ സീതയും അടുക്കളയില്‍ മുത്തശിയുടെ സഹായികള്‍ ആയിരുന്നു സീത ഏഴാംതരത്തിലെ പഠിപ്പ് നിര്ത്തി വീട്ടില്‍ എന്‍റെ എല്ലാ കാര്യങ്ങളും കുറച്ച്‌ അധികാരതോടെ ചെയ്തുപോന്നു ......
അഞ്ചാംക്ലാസ്‌ പരീഷകഴിഞ്ഞ് അവധിക്കാലത്ത് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത് പട്ടാളത്തില്‍ ആയിരുന്ന പ്രഭാകരവര്‍മയും കുടുബവും അമ്മയുടെ കുട്ടുകാരിയായിരുന്നു ദേവകിവര്‍മ മുത്തമകള്‍ വിവാഹം കഴിഞ്ഞ് ഡല്‍ഹിയില്‍ ഇളയമകള്‍ തുളസിവര്‍മ..വന്നയുടനെ അവര്‍ വീട്ടില്‍ വന്നു ദേവകിയമ്മ എന്നെ കെട്ടിപിടിച്ച് കുറേനേരം കണ്ണീര്‍
വാര്‍ത്തു അകത്തളത്തില്‍ ചില്ലിട്ട് വെച്ച ഫോട്ടോ നോക്കി കൈകുപ്പി കുറേനേരം നിന്നു തുളസി എനെ ചേര്‍ത്ത് പിടിച്ച്‌ മുടിയില്‍ തലോടിക്കൊണ്ട് ചോദിച്ചു മോന് എന്നെ ഓര്മ്മിയുണ്ടോ ഞാന്‍ മെല്ലെ തലയാട്ടി ...
അന്ന് രാത്രി ഞാന്‍ ഉന്നര്‍ന്നു ആകിണറില്‍പടവില്‍ ഇരുന്ന്‌ കുറെ കരഞ്ഞു എന്‍റെ അമ്മയെയും അച്ഛനെയും എന്നില്‍ നിന്നും വേര്‍പിരിച്ച കിണറിനെ കുറെ ശപിച്ചു കല്ലുകള്‍ പെറുക്കി എറിഞ്ഞു കല്‍പടവില്‍ മുഖം പൊത്തി എങ്ങിഎങ്ങികരഞ്ഞു ,,,, ചുമലില്‍ ഒരു കരസ്പര്ശം അറിഞ്ഞത് മെല്ലെ മുഖം ഉയര്ത്തി നോക്കി കുത്തുവിളക്കും പിടിച്ച്‌ തുളസി വിളക്ക് തഴെ വെച്ച് മെല്ലെ എന്നെ പിടിച്ചുയര്ത്തി ചേച്ചിയെ വട്ടംപിടിച്ച് ഞാന്‍ കിണറിലേക്ക് വിരല്ചുണ്ടി വിങ്ങിപ്പൊട്ടി ............
ദിവസങ്ങള്‍ വീണ്ടും നിങ്ങിതുടങ്ങി ഞാന്‍ സ്കുളിലെക്കും തുളസിചേച്ചി കോളെജിലെക്കും പോയി തുടങ്ങി ഒരുമിച്ച്‌ പാടവരമ്പും ഇടവഴിയും താണ്ടി ബസ്‌സ്റ്റോപ്പ്‌ വരെ ഞാനും കുട്ട് പോയി തിരികെ ചേച്ചി വരുന്ന ബസും കത്ത് സ്കുള്വിതട്ട് ഞാന്‍ കാത്തിരിക്കും വീട്ടില്‍ കാപ്പിയും എന്തെങ്ങിലും പലഹാരവും ഉണ്ടാക്കി സീതയും
വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ഞാന്‍ ഒമ്പതാംക്ലാസ്‌ലും തുളസിചേച്ചി ഡിഗ്രിക്ക് ഫൈനലും ആയി എന്നില്‍ പല മാറ്റവും വന്നു പ്രായത്തേക്കാള്‍ വളര്ന്നു കൃഷിയും മറ്റും ഞാന്കുംടി നോക്കാന്‍ തുടങ്ങി ഇതിനിടയില്‍ ഞങ്ങള്‍ മുന്നുപേരുടെയും ഇടയില്‍ ഒരു ആത്മബന്ധം വളര്ന്നുി വന്നു ഒരു സഹോദരന്റെ് സ്ഥാനം ഞാന്‍ ഏറ്റെടുത്തു മുത്തശിയും ദേവകിയമ്മയുടെയും ഇടക്ക്‌ അത് ഓര്മി്പ്പിക്കുകയും ചയ്തു വഴിയില്‍ വെച്ച് സീതയെ ശല്യം ചെയ്ത മുനാല് പേരെ ഫുഡ്ബോള്‍ മൈതാനത്ത് വെച്ച് ഞാന്‍ കൈകാര്യം ചെയ്തു അന്ന് എനിക്ക് ഒരു പേരും വീണു “തുളസിയുടെയും സീതയുടെയും കണ്ണന്‍” .......
ദിവസങ്ങള്‍ വീണ്ടും ഉരുണ്ടുനിങ്ങി ഒരു ദിവസം തുളസിചേച്ചിയേയും കാത്തുനിന്ന എന്നെ ഒരാള്‍ കൈകാട്ടി വിളിച്ചു സോതവേ അഹംഭാവം ഉള്ള ഞാന്‍ തിരിച്ച്‌ കൈകാട്ടി ഇങ്ങോട്ട് വിളിച്ചു ഒരു ചെറുപുഞ്ചിരിയോടെ അദേഹം എന്റെ അടുത്തേക്ക് വന്നു “എന്തിനാ എന്നെ വിളിച്ചേ”
“കണ്ണനെ ഒന്ന് പരിചയപെടാന്‍ വിളിച്ചതാ”
“എന്നെ എങ്ങിനെ അറിയും”
“തുളസി പറഞ്ഞ് അറിയാം”
അത് കേട്ട് എനിക്ക് എന്തോ ഒരു വല്ലായ്മ തോനി
എന്തെങ്കിലും ഞാന്‍ പറയും മുന്പേച തുളസിചെച്ചിയുടെ ബസ്‌വന്നു ഒരു പുഞ്ചിരിയോടെ തുളസിചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു
“എന്താ രണ്ടു പെരുംകുടി ഒരു കുശലം”
“ചേച്ചിക്ക് ഇയാളെ അറിയുമോ”
“എന്റെി സീനിയറായി പഠിച്ചതാ”
“വാ നമുക്ക് പോകാം”
അയാള്ക്ക് ഒരു പുഞ്ചിരി നല്കിത ചേച്ചി എന്റെത കൂടെ കയ്യും പിടിച്ച്‌ നടന്നു ഇടവഴിയും താണ്ടി വയല്വിരബില്വെേച്ച് ഞാന്‍ ചോദിച്ചു
“ആരാ ചേച്ചി അത്”
ഒന്നുംമിണ്ടാതെ ചേച്ചി എന്റെബ കയ്യും പിടിച്ച്‌ വേഗം നടന്നു തോട്ടിന് കരയില്‍ ഇരുന്ന്‌ ചേച്ചി എന്നെ അടുത്ത് ഇരിക്കാന്‍ പറഞ്ഞു
“ഒരു കാര്യം പറഞ്ഞാല്‍ നീ എന്നെ വെറുക്കുമോ”
ചേച്ചിയുടെ കണ്ണില്‍ നോക്കിയ ഞാന്‍ കണ്ടത് ഇറ്റ് വിഴാന്‍ നില്ക്കു ന്ന രണ്ടു കണ്ണീര്‍ ത്തുള്ളികള്‍ ആയിരുന്നു ആ കലങ്ങിയ കണ്ണുകള്ക്ണ്ട്‌ എന്റെ ഹ്രദയം വിങ്ങി
ചേച്ചിയെ വെറുക്കാന്‍ എനിക്ക് ആവുമോ”
“എന്നാല്‍ ഞാന്‍ ഒരു കാര്യം പറയാം ഇന്ന് നീ കണ്ട ആളാണ് എന്റെം വരന്‍ നിനക്ക് ഇഷ്ട്ടമായോ നിന്റെര സമ്മതം അറിഞ്ഞുവേണം വീട്ടില്‍ പറയാന്‍”
“എനിക്ക് സമ്മതകുറവ് ഒന്നും ഇല്ല ചേച്ചിയുടെ കണ്ണ് കലങ്ങിയത് കണ്ടപഴെ എനിക്ക് തോനി ചേച്ചിക്ക് അയാളെ അത്ര ഇഷ്ട്ടം ആണെന്ന്”
അതുകെട്ടതും ചേച്ചി എന്നെ കെട്ടിപിടിച്ച് മുര്ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു
“നിന്നെ പോലെ ഒരു കൂടപിറപ്പിനെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യം ചെയ്തു”
വീട്അടുക്കും മുന്പേി സീതചെച്ചി മുന്നില്‍ പ്രത്യഷപെട്ടു
“എന്താ രണ്ടാളും വൈകിയേ”
“സീതേ ഈ കണ്ണന് സമ്മതമാ”
അതുകേട്ട് ഞാന്‍ പറഞ്ഞു
“രണ്ടുപേരുംകൂടി എന്നെ പറ്റികുകയായിരുന്നുഅല്ലെ”
എന്നെയും ചേര്ത്ത് പിടിച്ച്‌ രണ്ടുപേരും കുളകടവിലെക്ക് നടന്നു സീത എന്നെ കല്പേടവില്‍ ഇരുത്തി ഇപോം വരാം എന്നും പറഞ്ഞു ഇല്ലത്തേക്ക് പോയി കാപ്പിയും എനിക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും കൊണ്ട് വന്നു തുളസിചെച്ചി ഒരു ഉണ്ണിയപ്പം എടുത്തു എന്റെി നേരെ നീട്ടി ഒരു കൈ കൊണ്ട് എന്റെഒ മുടിയില്‍ തലോടി സീത കാപ്പി ഒരു ക്ലാസില്‍ പകര്ന്ന് ‌ എനിക്ക് നല്കിര എന്നിട്ട് പറഞ്ഞു
“മോന് പിണക്കം ഉണ്ടോ തുളസിയോട്”
ഞാന്‍ ഇല്ല എന്നാ അര്ത്ഥപത്തില്‍ തലയാട്ടി ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു തുളസിയെ കാണാന്‍ പല ദിവസവും അയാള്‍ വന്നു (നന്ദന്‍) പതിയെപ്പതിയെ എനിക്ക് നന്ദനെ ഇഷ്ടമകാന്‍ തുടങ്ങി എന്നെ കൂടെനിര്ത്തി യേ അവര്‍ സംസാരിക്കു പല സമയത്തും ഞാന്‍ മാറിനില്ക്കും എങ്ങിലും രണ്ടു പേരും എന്നെ വിളിച്ച്‌ ചേര്ത്ത് നിര്ത്തും അങ്ങിനെ തുളസിചെച്ചിയുടെ എക്സാം കഴിഞ്ഞു ഞാന്‍ പത്തില്‍ എത്തി അവരുടെ കണ്ടു മുട്ടല്‍ കുറഞ്ഞു എന്നിളലുടെ ഉള്ള എഴുത്ത് മാത്രം ആയി ചുരുങ്ങി സ്ക്കുള്‍ മുത്തശി തുളസി സീത പിന്നെ കൃഷിയും ആയി ഒതുങ്ങി എന്റെു ലോകം ഒരു ദിവസം സ്ക്കൂള്‍ കഴിഞ്ഞ്‌ വന്ന ഞാന്‍ തുളസിചെച്ചിയുടെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളി ആയിരുന്നു അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയ എന്നെ സീത പിടിച്ചു നിര്ത്തി എന്നിട്ട് പറഞ്ഞു “അങ്ങോട്ട്‌ ഇപ്പോള്‍ പോകണ്ടാ” എന്നെ നടുമുറ്റത്ത് പിടിച്ചു ഇരുത്തി സീതെച്ചി കാര്യം പറഞ്ഞു തുളസിയുടെ ബെന്തം അച്ഛനും അമ്മയും അറിഞ്ഞു അവര്‍ക്ക് സമ്മതം അല്ല .....ദിവസങ്ങള്‍ പിന്നെയും നിങ്ങി മുത്തശിയുടെ അസുഗം കുടി വന്നു പുറത്തേക്ക് ഇറങ്ങുനത് വിരളമായി ഒരു ദിവസം സീതചെച്ചി എന്നെ വിളിച്ച്‌ കുളപ്പുരയിലോട്ട് കൊണ്ടുപോയി
അവിടെ തുളസിചെച്ചി ഇരിക്കുന്നു എന്നെ അടുത്ത് ഇരുത്തി എന്നിട്ട് പറഞ്ഞു
"ഞാന്‍ പോയാല്‍ മോന് സങ്കടം വരുമോ"
"തുളസിചെച്ചി എങ്ങിട്ടാ പോണേ"
"ഇന്ന് രാത്രി നന്ദന്‍ വരും ഞാന്‍ കൂടെ പോകും"
അത് കേട്ടതും എന്‍റെ കണ്ണ്നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി തുളുബുന്നകണ്ണുമായി ചേച്ചി എന്‍റെ നെറുകില്‍ ഉമ്മ വെച്ച്
തിരിഞ്ഞു നടന്നു എന്‍റെ അടുത്ത് ഇരുന്ന്‌ സീതചെച്ചി എന്നോട് പറഞ്ഞു
"ഇന്ന് രാത്രി നീ തുളസിയുടെ കൂടെ പോകണം അവരെ വണ്ടി കയട്ടിയിട്ടെ വരാവു നിന്നെ കാത്തു ഞാന്‍ വയല്‍
വരമ്പില്‍ ഉണ്ടാവും"
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ തലകുലുക്കി

രാത്രി തുളസിയുടെ കയ്യും പിടിച്ച് ഞാന്‍ നടന്നു വയലുവരെ സീതയും വന്നു "മോനു തിരിച്ചു വരും വരെ ഞാന്‍ ഇവിടെ കാത്തുനിക്കും എന്നുംപറഞ്ഞു"
വഴികള്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നടന്നു എന്നെ ചേര്‍ത്ത് പിടിച്ച് തുളസിയും
റോഡില്‍ നന്ദനും കുട്ടുകരും കാത്തു നിക്കുനുണ്ടായിരുന്നു കാറില്‍ കയറും മുന്‍പ്‌ എന്നെ കെട്ടിപിടിച്ച് ചേച്ചി കരഞ്ഞു
പിന്നെ കാറില്‍ കയറി ഒരു വിതുമ്പലോടെ ഞാന്‍ കൈവീശി കാര്‍ അകലുന്നതും നോക്കി നിന്നു.....

മനസ് നിറയെ വിങ്ങലുമായി ഞാന്‍ തിരിച്ച് നടന്നു വഴിയരികില്‍ കണ്ട ഒരു കല്ലില്‍ ഇരുന്നു കുറെ നേരം കരഞ്ഞു
സീത കാത്തിരിക്കുകയാണ് എന്ന് ഓര്‍മിച്ച ഞാന്‍ എഴുനേറ്റ്‌ വേഗം നടന്നു പെട്ടന്നു മിന്നലും പിന്നാലെ ഇടിമുഴക്കവും
കേട്ടു ഞാന്‍ സീതചെച്ചി നില്‍ക്കുന്ന സ്ഥലം ലഷ്യമാക്കി ഓടി സീത നിന്നിരുന്ന സ്ഥലത്ത് അവളെ കണ്ടില്ല ഞാന്‍ നാലു
പാടും നോക്കി ഒരു ഞെരക്കം കേട്ട് ആഭാകെത്തെക്ക് നോക്കി ഇടിമിന്നലില്‍ മുനാല് പേരെ കണ്ടു അവിടേക്ക് ഞാന്‍
ചെന്നു എന്നെ കണ്ടതും അവര്‍ ഓടി പോയി അവിടെ പുല്ലില്‍ സീത കിടക്കുന്നു കീറിപറഞ്ഞ വസ്ത്രവുമായി
പിടിച്ച് എഴുനെല്പ്പിച്ച എന്നെ കെട്ടി പിടിച്ച് ഒരു തേങ്ങലോടെ പറഞ്ഞു
"മോനു ഇവിടെ കണ്ട കാര്യം ആരോടും പറയരുത്"....
ഏന്തിവലിഞ്ഞു സീത എന്നെയും കൊണ്ട് ഇല്ലത്തേക്ക് നടന്നു

മാസങ്ങള്‍ കഴിഞ്ഞു തുളസി ചേച്ചി പോയതിന്‍റെ കോലാഹലങ്ങള്‍ ഒരു വിതം അവസാനിച്ചു തുളസിയും നന്ദനും
വീട്ടില്‍ വരാന്‍ തുടങ്ങി എന്‍റെ പ്രസരിപ്പും തിരിച്ച് വന്നു പഷേ സീതയുടെ മുഖം ഒരു വിഷാതം പിടിപ്പെട്ടു
ഒരു ദിവസം അവള്‍ അവളുടെ വീട്ടില്‍ പോയി പിന്നെ ഒരാഴ്ചത്തെക്ക് ഇല്ലത്ത് വന്നില്ല തിരക്കി പോയ എനോട്
അവള്‍ക്കു സുകമില്ലാ എന്നും പറഞ്ഞ് മടക്കി വിട്ടു പിറ്റേ ദിവസം അവളുടെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന്
എന്നോട് തുളസിചെച്ചി വന്നു പറഞ്ഞു എന്നോട് പോയി തിരക്കാനും അവിടെ എത്തിയ ഞാന്‍ കണ്ടത് വഴിയില്‍
കരഞ്ഞുകൊണ്ട് ഇരിക്കുന്ന സീതചെചിയെ ആയിരുന്നു ആരോ സമ്മാനിച്ച കുഞ്ഞിനെ വയറ്റില്‍പേറികൊണ്ട്
അയല്‍വക്കത്തെ ആളുകള്‍ കാഴ്ചകണ്ടു ചുറ്റും നില്‍ക്കുന്നു ആരും ഒന്നും മിണ്ടുന്നില്ല കാര്യം തിരക്കിയ എന്നോട്
അവളെ വീട്ടില്‍ നിന്നും പുറത്താക്കി എന്ന് ആരോ പറഞ്ഞു അതുകേട്ട് ഞാന്‍ സീത ചേച്ചിയെ പിടിച്ച് എഴുനേല്‍
പിച്ച് ഇല്ലം ലഷ്യമാക്കി സീതയുടെ കയ്യും പിടിച്ച് നടന്നു കണ്ടു നിന്നവര്‍ അടക്കം പറഞ്ഞു അന്ന് രാത്രി
ഇളയമ്മമാരും കൂടെ പല കുടുംബക്കാരും വന്നു കുറെ ബഹളംവെച്ചു എല്ലാവരെയും പുറത്താക്കി ഞാന്‍
പടിവാതില്‍ കൊട്ടിയടച്ചു അതോട് കുടി ഞാന്‍ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു സ്കുളില്‍ നിന്നും പുറത്തായി
മാസങ്ങള്‍ വീണ്ടും ഓടി മുത്തശി തീര്‍ത്തും കിടപ്പിയായി ഒരു ദിവസം സീത നെല്ലിന് അടിക്കുന്ന കീടനാശിനി
എടുത്ത് കുടിച്ചു തക്ക സമയത്ത് തുളസി വന്നത് കൊണ്ട് രഷപ്പെട്ടു പഷേ അതോടെ അവളുടെ വയറ്റില്‍
വളര്‍ന്നുവന്ന ജീവന്‍ ഇല്ലാതായി ഹോസ്പിറ്റല്‍ വിട്ട സീത മെല്ലെ മെല്ലെ പഴയ അവസ്ഥയില്‍ വരാന്‍ തുടങ്ങി
അവളുടെ മുറചെറുക്കന്‍ അവളെ കാണാന്‍ വന്നു അവളെ ആര് എതിര്‍ത്താലും ഞാന്‍ കയ്യെള്‍ക്കും എന്ന്
വക്കും കൊടുത്തു മടങ്ങി വീണ്ടും ഇല്ലത്ത് സന്തോഷം തിരിച്ച് വന്നു അവളുടെ അച്ഛനും അമ്മയും അവളെ
കാണാന്‍ വന്നു പഷേ അവരെ സീത മടക്കി അയച്ചു എന്നെ ആരെയെങ്കിലും എല്പ്പികാതെ വരില്ല എന്ന് പറഞ്ഞു

അങ്ങിനെ ഇരിക്കെ ഒരു ദിവസം മുത്തശിയും എന്നെ വിട്ട് പിരിഞ്ഞു ലോകത്ത് ഞാന്‍ തീര്‍ത്തും അനാഥനായി
ചിത കത്തിതീരും മുന്‍പേ ബെന്തുക്കള്‍ സ്ഥലം വിട്ടു രാത്രി ഏറെ വൈകുവേളം ചിതകരികില്‍ ഇരുന്നു കരഞ്ഞു
എന്നെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ സീതയും തുളസിയും നിറകണ്ണുകളോടെ എന്‍റെ
ഇരു വശവും ഇരുന്നു ...

പിറ്റേന്ന് രാവിലെ എഴുനേറ്റ ഞാന്‍ സീതയുടെ മുറപയ്യനെ വിളിച്ചുകൊണ്ട് വന്നു തുളസിയെയും അമ്മയെയും വിളിച്ച്
എന്‍റെ അമ്മയുടെ ആഭരണപെട്ടി തുറന്ന്‌ താലിമാല എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു നിലവിളക്കിന്‍ മുന്നില്‍
വെച്ച് ആ താലി സീതയെ അണിയിക്കാന്‍ പറഞ്ഞു എല്ലാവരും കണ്ണുനേരോടെ എന്നെ നോക്കി മടിച്ചുനിന്ന അവനെ
നോക്കി ഞാന്‍ കണ്ണ് കൊണ്ട് താലി കെട്ടാന്‍ ആജ്ഞാപിച്ചു ആ ചടങ്ങ്‌ കഴിഞ്ഞ് ഇല്ലത്തിന്റെ ആധാരവും തക്കോല്‍
കുട്ടവും സീതയെ ഏല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു ഇത് ഇന്നുമുതല്‍ നിന്‍റെ വീടാണ് വിറയാര്‍ന കൈകളോടെ അവള്‍
അത് വാങ്ങി ആഭരണപെട്ടി എടുത്തു തുളസിയെ ഏല്‍പ്പിച്ചു "എന്ത് പറ്റി മോനെ എന്നും പറഞ്ഞ് എന്നെ കെട്ടിപിടിച്ച്
നിലവിളിച്ചു അവരെ പിടിച്ച് മാറ്റി ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു അമ്മയും അച്ഛനും മുത്തശിയും ഇല്ലാത്ത ഈ നാട് എനിക്ക് വേണ്ട എന്നും പറഞ്ഞ് പിന്നിലെ നിലവിളികള്‍ അവഗണിച്ചുകൊണ്ട് ഞാന്‍ നടന്നു പടിപ്പുര കടന്ന് വിശാലമായ ഭുമിയുടെ
മടിത്തട്ടിലേക്ക് നടന്നു കയറി .........................................


by ...saif saifudeen......

2012 ഓഗസ്റ്റ് 8, ബുധനാഴ്‌ച

വൈശാലി രണ്ടാംഘട്ടം ആധുനികം


അംഗരാജിയത്ത് മഴപെയ്തു ഋഷിശിഗന്‍ പൂജ നടത്തിയപ്പോള്‍
ആ മഴനിര്‍ത്താതെ പെയ്തു മസംങ്ങളോളം വെള്ളംകയറി വീടുകള്‍
തകര്‍ന്നു മനുഷ്യരുടെയും നാല്‍കാലികളുടെയും കബന്ധങ്ങള്‍ ഒഴുകി
നടന്നു ജോസ്പ്രകാശിന്റെ മുതലകുഞ്ഞുങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം
വയറ് നിറയെ ഭഷണം കഴിച്ചു..ഭാക്കി വന്ന പുലികുട്ടികളുമായി
മുപ്പിലാന്‍ കേരളത്തിലെക്ക് രഷപെട്ടു സിനിമയില്‍ ജയനെയും നസീറിനെയും
ഉപദ്രവിച്ചു..കള്ളകടത്തില്‍ വിശോസവഞ്ചനകാട്ടിയവരെ തിന്ന് പുലികള്‍
തടിച്ച് കൊഴുത്തു.....

ശോ കഥ വഴിതെറ്റി വീണ്ടും സീന്‍ അംഗരാജിയത്ത്....
പ്രജകള്‍ കൊട്ടാരത്തിലെക്ക് നിന്തിചെന്നു സിമിംഗ് അറിയാത്തവര്‍ മുങ്ങി
പിന്നെ മുനുവട്ടം പൊങ്ങി പരലോകത്ത് പുതിയ i d ഉണ്ടാക്കാന്‍ പോയി

പ്രജകള്‍ പനിപിടിച്ച്‌ മുടിപുത്തച്ചു കിടക്കുന രാജാവിനെ സംഗടം പറഞ്ഞ്
ഉണര്‍ത്തി.പ്രജകളുടെ തെറികേട്ട് രാജന്‍ കുന്തിച്ചിരുന്നു ആലോചനയില്‍ മുഴുകി
..എന്താണ് ഒരു പോംവഴി ഈ പേമാരി നിര്‍ത്താന്‍..
അവസാനം കൊട്ടാരത്തിലെ കഞ്ഞിക്ക് ഉപ്പില എന്നും പറഞ്ഞ് പിണങ്ങി പോയ
രാജകുരുവിനെ സോറി രാജഗുരുവിനെ ഒരു വഞ്ചി ഉപ്പും കൊടുത്ത് മടക്കി
വിളിക്കാന്‍ രാജാകിംഗ്ഗോങ്ങ്കല്‍ക്ക് കല്‍പ്പന കൊടുത്തു ഉര്‍വശി പിണങ്ങി..

ഗുരു രാജസ്ഥാന്‍ വഴി രാജസദസില്‍ ഹാജരായി..
ആവണിപലകയിലെ മാറാല തുടച്ച് കവടി നിരത്തി ഒഴിച്ച് വെച്ച സോമരസം
ഒരു കവിള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി കവടി ഒരു പിടി വാരിയെടുത്ത്‌
വായില്‍ ഇട്ടു (ഒരു ട്ടെച്ചിംഗ്) ഭാക്കി പലകയുടെ മുലയില്‍ വാരി വിതറി
ആവണിപലകയിലെ LED മോണിറ്ററില്‍ കണക്കുകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു
അവസാനം പ്രശ്‌നം ഒരു ഫ്ലാഷ്ബാക്ക് പോലെ തെളിഞ്ഞു വന്നു....

ഋഷിശിഗന്‍ വൈശാലിയെ ഓര്‍ത്ത് ദുഖിതനായി ഇരിപ്പാണ് ഫേസ്ബുക്ക്,ഓര്‍ക്കുട്ട്,
സ്കൈപ്പ് എന്നിവയില്‍ വൈശാലിയുടെ പ്രൊഫൈല്‍ തപ്പി ഇരിപ്പാണ് മെസേജ്കള്‍ക്ക്
മറുപടി നേഹി നേഹി.കുമരന്‍റ് കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി
ഹ്രദയം ദും ദും ധുന്ദ്‌ബി നാദം മുഴക്കി ..ഇതിന്‍ പൊരുള്‍ഒന്നും അറിയാതെ
രാജകുമാരി അന്തംവിട്ട് കുന്തംകൊണ്ടു കുത്തി.......

രാജഗുരു പരിഹാരം നിര്‍ദേശിച്ചു ഹോമം നടത്തണം ഹോമം നടത്താന്‍ മഹാരാജാവ്
കിരീടം പണയംവച്ച് സൊസൈറ്റിബാങ്കില്‍നിന്ന് ലോണിനു അപേക്ഷിച്ച് കാത്തിരുന്നു
വീണ്ടും പ്രശ്നം രാജഗുരുവിനു ചിക്കന്‍പോക്സ് (ചിക്കന്‍ ശവുര്‍മ കഴിച്ച്).
അതുകൊണ്ട് ഗുരുവിനു ഹോമം നടത്താന്‍ പറ്റില്ല ..രാജാവ്‌ വേണ്ടും മുക്ക്
പിഴിഞ്ഞ്‌ ചിന്തിച്ചു പണയം കിരീടം ഓര്‍ത്ത്‌ തലയില്‍ തടവി...
ഒടുവില്‍ രാജന്‍ വിളംബരം വിളമ്പി. .....

ഡുംഡും മാളോരേ അംഗരാജിത്തെ മഹാരാജന്‍ അറിയിക്കുന്നത് ഡുംഡുംഡും
ഈ പേമാരി നിര്‍ത്തുന്നവര്‍ക്ക് ഫേസ്ബുക്കിന്‍റ് പാതി എഴുതി കൊടുക്കും
ഡുംഡുംഡും....................
അറിയിപ്പുകള്‍ പലഗ്രൂപ്പ്കളിലും പോസ്റ്റി...

മെസ്സേജ് കണ്ട്‌ പലരും ആക്രാന്തത്തോടെ നീന്തിക്കയറി തോക്ക് സാമി മുതല്‍
പീഡനസാമി വരെ എല്ലാം മഴയത്ത് ജലദോഷം പിടിച്ച്‌ ആഞ്ഞുതുമ്മിഎന്ന്മാത്രം

അങ്ങ് കാനനാശ്രമത്തില്‍ നിന്നും നേഴ്സിംഗ്പീഡനാന്താഉരുട്ടിക്കൊലമയി അമ്മച്ചി
തന്‍റെ മുക്കുത്തിയിലും വെള്ളവസ്ത്രത്തിലും തടവി കാലുകൊണ്ട് ഓലയില്‍ എഴുതി
ഇമെയില്‍ അയച്ചു .....

"മഹാരാജന്‍ മണ്ടശിരോമണി പുളികുറ്റിക്കല്‍ ഇട്ടുപ്പ്‌" അറിവാന്‍ ഈ പേമാരി
നിര്‍ത്താന്‍ ഒരാള്‍ക്കേ കഴിയു കളങ്കം അറിയാത്ത പുരുഷനെ കാണാത്ത ഒരു കന്യക
പൂജ നടത്തണം......................

അങ്ങിനെ ഉള്ള ഒരു കന്യകയെ കണ്ട്‌പിടിക്കാന്‍ രാജാവ്‌ ഉത്തരവ് പസാകി രാജഭടന്‍
മാര്‍ രാജധുധുമായി ധുദു പോലും കുടിക്കാതെ തെക്കും വടക്കും ഓടി കിഴക്ക് സഹ്യപര്‍വ്വത
നിരകളും പടിഞ്ഞാറ് അറബികടലും ആണല്ലോ അതുകൊണ്ട് തെക്കുംവടക്കും ഓടിയത്
ചിലര്‍ ലണ്ടനില്‍ക്കും ഓടി വല്ല മെഡലും കിട്ടിയാലോ ദിവസങ്ങള്‍ ആഴ്ച്ചക്ക് ജന്മ്മം
നല്‍കി ആഴ്ചകള്‍ മാസങ്ങള്‍ പ്രസവിച്ചു.ധുദുപോയ ഭടന്‍മാര്‍ തെക്കും വടക്കും പെണ്ണും
കെട്ടി താമസമാക്കി...

പലരും പലകന്യകകളെയും ഹാജരാക്കി ഫലം കണ്ടില്ല അങ്ങിനെ ഇരിക്കെ ഒരു ദിവസം
പ്രഭാതം തരിപോലും പൊട്ടാതെ വിടര്‍ന്നു..ഒരാള്‍ രാജാവിനെ മുഖം കാണിക്കാന്‍ എത്തി
അത് വേറെ ആരും അല്ല കുണ്ടോട്ടിയില്‍ ഐസ്ക്രിം വില്‍ക്കുന കുഞ്ഞാപ്പു പര്‍ദ്ദയില്‍
പൊതിഞ്ഞ്‌ ഒരു "കന്യക" കയെ പുജാപീഡത്തില്‍ ഇരുത്തി അത്ഭുതം മഹാത്ഭുതം
തുള്ളിക്ക് രണ്ടു കുടംകണക്കിന് പെയ്യുന മഴ സഡന്‍ബ്രൈക്ക് ഇട്ടപോലെ നിന്നു സുര്യന്‍
കാര്‍മേഘം കിറിമുറിച്ച് ഭുമിയെ നാണത്തോടെ നോക്കി പുഞ്ചിരിച്ചു നാട്ടുകാര്‍
ആ "കന്യക" കയെകാണാന്‍ തടിച്ചുകൂടി അവളുടെ പര്‍ദ്ദമാറ്റിയ രാജന്‍റ് കണ്ണ് തള്ളി
"റെജീന"!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അംഗരാജിയത്തെ ജനങ്ങള്‍ ഐസ്ക്രിം നുണഞ്ഞ് ആനന്ദനടനം ആടി......

``സൈഫ്‌ സൈഫുദ്ദീന്‍.....

2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഫേസ്ബുക്ക്ല്ലേ കേസ്‌ ബുക്ക്‌..


ഫേസ്ബുക്ക് ടോക്ക്‌......

ഒരു ഫേസ്ബുക്ക് ഗ്രുപ്പ് നിറയെ മറുനാടന്‍ മലയാളികളും
പാവക്കാ പോലുള്ള കേരളത്തിലെ തേരാപാരാ മല്ലുമാരും
നിറഞ്ഞ് വിരാജിക്കുന്ന കുത്തക മുതലാളിമാര്‍
വാഴുന്ന ഒരു ഗ്രുപ്പ് അതിന്‍റ് പേരാണ് തറ പറ ഗ്രുപ്പ്

ചുരുക്കി പറഞ്ഞാല്‍ കുലംകുത്തികളും കറിവേപ്പിലയും
വാഴുന്ന ഒരു ഘടിത വിഘടന തല്ലോല്മംയ ഗ്രുപ്പ് (ഈ ഗ്രുപ്പ്
അല്ലകേട്ടോ വേറെ ഏതോരു ഗ്രുപ്പ്)...ഇഹു ഇഹു ഇഹു

കാലം AB യുടെയും YZ യുടെയും ഇടക്ക് FK എന്ന യുഗം
നേരം പരാപരാ എന്ന് വെളുത്ത് മണിക്കൂര്‍ 15 കഴിഞ്ഞു
തറ പറ ഗ്രുപില്‍ കിന്നാരം കാതര ഒരു പോസ്റ്റ്‌ ഇട്ടു
അതിന് മറുപടിയായി പല കമ്മന്റ്റ്കളും വന്നു അത്
ഇങ്ങിനെ …..
കിന്നാരം കാതര : സ്വേച്ഛാധിപതികളെപ്പോലെ പുച്ഛിക്കുന്ന
മ്ലെച്ചന്മ്മാ രെപ്പോലും ഇചാനുസൃതമാക്കുകയും സുച്ചന്തം
മുര്ചിപ്പിക്കുകയും ചെയ്യാം........
88 peopil laike this
(ലവല്‍ പോസ്റ്റ്‌ചെയ്തു എന്നലാതെ എനതാണെന്ന് അവള്ക്കും മനസിലായില്ല
അത് വായിച്ച് ഭാക്കി ഉള്ളവര്ക്കും ഒന്നും മനസിലായില്ല എങ്കിലും
ലൈക്കിന് ഒരു കുറവും ഉണ്ടായില്ല)....
കാതര : ഹായ് കുട്ടുകാരെ എല്ലാവര്ക്കും സുഖം അല്ലെ
18 like.
കുന്സാനര്‍: കാതര ഉള്ളപോള്‍ സുഗത്തിന് എന്താ കുറവ്‌...
5 like
കുംഷി: ഹായ് കാതര എന്താണ് വിശേഷം....
2 like
കാതര: ആയോ എനിക്ക് ഫയങ്ങര വിശേഷം ആണ് കുംഷി..
18 like
കുന്സാനര്‍: പുളിമാങ്ങ തിന്നാന്‍ ഉള്ള വിശേഷം ആണോ കാതര...
5 like
കാതര: കുന്സാിര്‍ ഒരു കാര്യം മനസിലാക്കണം ഞാന്‍ ഒരു തികഞ്ഞ
മാന്യയാണ് അത് കൊണ്ട് കുതറ വാക്കുകള്‍ ഒഴിവാക്കണം...
15 like.
ഈ സമയം ആ വഴി വന്ന കുളികടവ് സരസു.......

സരസു: ഓ കാതരയുടെ മാന്യത ഇവിടെ പറയണ്ടാ....
25 like
കാതര: എന്താ സരസു അര്‍ത്ഥം വെച്ച വര്‍ത്താനം എനിക്ക്
എല്ലാം മനസിലാവുനുണ്ട് ........
26 like.
സരസു: ഓ നിനക്ക് മാത്രംമല്ല നാട്ടുകാര്ക്കും പലതും മനസിലായി..
30 like
ഗോ ജി നായര്‍: ഹി ഹി ആര്‍ക്കാ ഇപോ പുളിമാങ്ങ വേണ്ടത്..
10 like
അ ജി നായര്‍: ഫലമുള്ള മാവിലെ കല്ലെറിയു..ഹി ഹി ഹി
9 like.
സൈഫ്‌ സൈഫുദീന്‍ :കഴിഞ്ഞമാസം അ ജി നായര്‍ ഒരു കല്ലും കൊണ്ട്
നടക്കണ് കണ്ടു....
10 like.
ഗോ ജി നായര്‍: അപോ ഈ മങ്ങയിലാ ആ കല്ല് കൊണ്ടത്‌ അല്ലെ..
11 like.
നാനവന്‍: എനിക്ക് എറിയാന്‍ ഒരു മാവ് കിട്ടുമോ..???
12 like.
ഗോ ജി നായര്‍: വടെക്കെതിലെ ജാനുന്റെ മാവ് പ്പുത്ത് നിക്കുവാ നീ അതില്‍
എറിഞ്ഞു പഠിക്ക് നാനവാ.....
15 like.
സൈഫ്‌ സൈഫുദീന്‍: തോങ്ങപോതിക്കാന്‍ മുട്ട് സൂജി പോരാ അതിനു കട്ടപാര വേണം..
10 like.
ഗോ ജി നായര്‍: എന്നാ സൈഫ്‌ സൈഫുദീന്‍ എറിഞ്ഞോളും ഇഹു ഇഹു ഇഹു ..
15 like.
കാതര: എന്റെ നല്ല പോസ്റ്റ്‌ എല്ലാരും കുളമാക്കി....
25 like.
സരസു: ഓ ഇനി എന്തോന്ന് “കുളം” ആകാന്‍...
26 like.
കാതര: ഓ നീ വല്യപുള്ളി ചമയന്നു മൊബൈലില്‍ ലോകമെങ്ങും കണ്ടു നിന്ന്‍റ് കളിയാട്ടം..
99 like..
സരസു:ഈ ആനമറുതാ യുട്യൂബില്‍ നിറഞ്ഞ് നിന്നവാളാ...
101 like.
കാതര:എടി~@#$%^&*&^*%$#@#$$%&&^%%$$#@@^&&&^^%$%^%#
@@##$%^^%%$$##@@#@##@~~##@##$$$%%%%%
സരസു: നീ പോടീ ~~@@@###$$##@#$%%%%$$#&&*&&*&&%&&*&%%%$##@$#%$%^&&***&^%%$$#@!@!~ഖ@വ##$$%%^^&&**&%$#@~!@#$%
~!@#$%^&**&^%$#@@#$%^&!@#$%^&^%$#@@!~!@#%^&**&^%$#@!~@#%^
!!@#$%^^%$%$##@@!~!!@#$%^&&&^%$##@@!!~!@$%^^&&*&^
കാര്യങ്ങള്‍ ഇത്രയും എത്തിയത് കൊണ്ട് ഗ്രുപ്പിന്‍ മുത്ത അഡ്മിന്‍ ഇടപെട്ടു..
മലയാളഭാഷയില്‍ ഇത്രയും മനോഹരമായി പ്രതിഭാഷണം നടത്തിയത്
കൊണ്ട്‌ ഈ പോസ്റ്റ്‌ നീക്കം ചെയ്യുന്നു എന്ന് അഡ്മിന്‍ സെബി...(മുത്ത മുതലാളി)..

// saif saifudeen.....

2012 ജൂൺ 26, ചൊവ്വാഴ്ച

പ്രവാസികളുടെ രോദനങ്ങള്‍.....


പ്രവാസിയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടവന്‍ എന്നും ...
പ്രവാസിക്ക് അത്ഭുതമഹ്ലാതം......ഇവന്‍ താടികാരന്‍...
മദാമ്മക്ക് പ്രിയതോഴന്‍..ലവന്‍ അടിപാവട കഴുകി..
ഉണക്കി തേച്ചുമിനുക്കി അതില്‍നിന്നും മണം പിടിച്ച്...
യുറോപ്പില്‍ കോടികള്‍ വാരി വിതറി ...ലവന്‍....
പിന്നെ പ്രവാസിയെ പിഴ്ഞ്ഞു ചോര കുടിക്കാന്‍...
തക്കം പാര്‍ത്തു നടക്കുന്ന ധുഷ്ട്ടാ നിനക്ക് കുഷ്ട്ടം വരും...
നിനക്ക് അതിനോടാണ് ഇഷട്ടം പ്രവാസിക്ക് പലതും നഷ്ട്ടം..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കുബ്ബൂസും കഴിച്ച്ഉറങ്ങുന ആ പ്രവാസി ..അതും...
ഉള്ളികറിയും വെള്ളവും മാത്രം ........
അതില്‍നിന്നും ഉള്ളി കയിട്ടു വാരാന്‍ മത്രം നിനക്ക് ..
എന്തസുഗം അതോ നിന്‍ കടിഞ്ഞാണ്‍ പിടിച്ച....
ആ വെള്ളകുതിരകോ ഗര്‍ഭം..............

കോടികള്‍ അയക്കുനവന് നീ കോടിമുണ്ട്പ്പിക്കും..
കഞ്ഞിക്ക് ചില്ലറകള്‍ അയക്കുന്ന പാവം പ്രവാസിയെ...
നീ ആസനത്തില്‍ പാര കയറ്റി രസിക്കും.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.....
വിമാനത്തെ നോകി നെടുവീര്‍പ്പിട്ടു പാവം പ്രവാസി...
കുഞ്ഞുകുട്ടി പരാധീനതകള്‍ മറന്ന് വെയിലില്‍ ഉരുളുന്നു....
കുടുംബം വിറ്റാലും കിട്ടില്ല ടിക്കറ്റ്‌ പണം.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

മുന്ജിയ മുഖവുമായി പിരിവിനിറങ്ങുന്നു .......
കാലന്‍റെ മുഖമുള്ള രാഷ്ട്രീയകൊമരന്‍ മാര്‍.....
അവര്‍ക്കും വേണ്ടാ ഈ പാവം പ്രവാസിയെ...
കഷ്ട്ടകാലത്താ ന്‍റ് ഇഷ്ട്ടാ ഇവക്ക് ഓട്ട് കുത്തിയത്..
ഇന്ന് അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കഞ്ഞിപിഴിഞ്ഞ കദറില്‍ പ്രവാസിയുടെ കണ്ണീര്‍....
അതില്‍ അത്തറും പുശി നടകുന്നു രാഷ്ട്രീയ പുലയാടി മക്കള്‍...
വീണ്ടുംവീണ്ടും ചോരകുടിക്കുന്നു പ്രവാസിയുടെ....
ആസനത്തില്‍ പാരകയറ്റി രസിക്കുന്നു പുലയാടികള്‍...
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............

കപ്പല്‍യാത്ര തുടങ്ങിയ കപ്പിത്താന്‍ മാരെ നിങള്‍..
കുണ്ടിയില്‍ കുന്തംകൊണ്ടു കുത്തിനിവര്‍ത്തി..
അതും നിര്‍ത്തിച്ചു ആ കുതറകള്‍ വീണ്ടുംവീണ്ടും..
പ്രവാസിയെ കുനിച്ചു നിര്‍ത്തി കുന്തംകൊണ്ടു കുത്തി..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം............

സൈഫ്‌ സൈഫുദീന്‍....(ഒരു പ്രവാസി) ......