Powered By Blogger

2012 ഏപ്രിൽ 18, ബുധനാഴ്‌ച

രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും


രാധാമണിയും കണ്ണനും പിനെ എന്‍റെ പ്രേമലേഖനവും.....


വര്‍ഷകാലത്ത് കലങ്ങിമറിഞ്ഞും മഞ്ഞുകാലം കണ്ണീര്‍തുള്ളിപോലെയും വേനലില്‍ വിഷാദഭാവം പുണ്ടും
മീനുകളെ പോറ്റിവളര്‍ത്തി ഒഴുകുന്ന തോടും, നെല്‍കതിരുകള്‍ തലയെടുപ്പോടെ നിക്കുന്ന വയലും, അടുതവന്റ്റ്‌
അതിര് തോണ്ടിയെടുത്ത് വേലി വളച്ചുകെട്ടിയും, ചിലവിരുതന്‍മാര്‍ അതിനു തീ കൊളുത്തിയും, അതിര്‍ത്തി
തര്‍ക്കം ഉഗ്രന്‍ അടിയില്‍ കലാശിച്ചും, പതിവ് രാഷ്ട്രീയവാക്കേറ്റം അരങ്ങേരിയും ഭുലോക പപ്രശ്നങ്ങള്‍ പുല്ല്
പോലെകൈകാര്യം ചെയുന്ന കിഴങ്ങന്‍മാരും ഏഷണി മാത്രം കൈമുതല്‍ആയവരുംപിനെകുറെ നിഷ്കളങ്കന്‍ മാരും,
ഉള്ള എന്‍റെ കൊച്ചു ഗ്രാമം......

മാങ്ങയും ചക്കയും പുളിയും നിറഞ്ഞു നില്‍കുന്ന തൊടിയില്‍ അവദികാലം ആര്‍ത്തുല്ലസിച്ചു നടക്കുന്ന ഒരു
കുട്ടികാലം ..കണ്ണനും ഞാനും ആയിരുന്നു കുട്ട് ഒരിക്കല്‍ മാവേല്‍ കല്ല്എറിഞ്ഞു മടുത്തപ്പോള്‍ അവന്‍ മാവേല്‍
വലിഞ്ഞുകയറി കോബ്ഓടിച്ച്‌ താഴ്ത്തി എനിക്ക് എറിയാന്‍ പാകത്തിന് പിടിച്ചു തന്ന അല്മാര്‍ത്ത കുട്ടുകാരന്‍.

ഒരിക്കല്‍ ഞങ്ങള്‍ ചുണ്ടയിടന്‍ പോയി ഇര തീരുന്നു എനലാതെ ഒരു പരലുപോലും കിട്ടുനില്ല അവസാനം കണ്ണന്റെ
ഒടുക്കത്തെഫുദ്ധ്യിയില്‍ ഒരു കുടിലതന്ത്രം മുളച്ചുപൊന്തി അത്യം ഉണങ്ങിയ പാടത്ത് മുനടി താഴ്ചയും രണ്ടടിയോളം
വിതിയിലും ഒരു കുഴി എടുത്തു, തോട്ടില്‍ നല്ല മുഴുത്ത മിനുള്ള ഒരു കയത്തില്‍ അണകെട്ടി വെള്ളതിന്‍റ് ഒഴുക്ക്
തടഞ്ഞു രണ്ടു തകരപാട്ട സംഗടിപിച്ചു വെള്ളം കോരി വറ്റിച്ചു പാടത്തെ കുഴിയില്‍ വെള്ളം നിറച്ച് മീനുകളെ പിടിച്ച്
അതില്‍ കൊണ്ടിട്ടു മണിക്കൂറുകള്‍ കാത്തിരുന്നു മീനുകള്‍ക്ക് വിശക്കാന്‍(എനാലല്ലേ ചുണ്ടയില്‍ കൊത്തു) വെള്ളം വറ്റിതുടങ്ങിപോള്‍ വിണ്ടും കോരി നിറച്ചു എനിട്ട് ചുണ്ടയില്‍ ഇരകൊരുത്ത് വിണ്ടും ചുണ്ടയിടന്‍ തുടങ്ങി പൂര്‍വാധികം വാശിയോടെ, ഹും ഇത്രം
ഭുത്തിയുള്ള ഞങ്ങളോട മീനിന്‍റ് കളി....

അങ്ങിനെ അവധിക്കാലം കഴിഞ്ഞു വിദ്യാലയത്തില്‍ മടിയെടെ പോയിത്തുടങ്ങി ...ഒരുദിവസം കണ്ണന്‍ പറഞ്ഞു
നമ്മുടെ കൂടെ പഠിക്കുന്ന രാധാമണിയും ഞാനും പ്രേമമാണ് (എന്‍റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി കാതില്‍ ഇടിവെട്ടി ഞാന്‍
നോക്കിവെച്ചിരുനതാ ഈ ദുഷ്ടന്‍ അതും വളച്ചുകെട്ടി ആ പോട്ട് പുല്ല്,)..എനിക്ക് നീ ഒരു സഹായം ചെയ്തു തരണം
എനിക്ക്‌ ഒരു മനോഹരമായ പ്രണയകാവ്യം എഴുതി തരണം ,കുട്ടുകാരനായിപോയില്ലേ എഴുതി കൊടുക്കാം എന് ഞാനും
സമതിച്ചു ആങ്ങിനെ ആ മഹത്തായ കാവ്യം രചിക്കപെട്ടു .....

കരിനീല കണ്ണുള്ള രാധേ ....
ഞാന്‍ നിന്റ്റെ കണ്ണനായി വരട്ടെ...
നിനക്ക് ഒരായിരം മയില്‍പ്പീലി തരാം..
മുല്ലപ്പൂ കൊണ്ട്‌ നീ എനിക്ക് മാല കൊര്‍ക്കുമോ..
ആഴികടഞ്ഞ്‌ നിനക്ക് ഞാന്‍ മുത്തും പവിഴവും തരാം..
പാല്‍കടലില്‍ വള്ളികുടില്‍ തീര്‍ക്കാം നമുക്കായ്‌....
ഗോപികമാര്‍ താരാട്ട്‌ പാടി ഉറക്കും....

ആ കുറിമാനം രാധാമണിക്ക് കൈ മാറി, പിറ്റേന്ന് അവളുടെ അച്ചന്‍ വഴി അത് ഹെഡ്‌മാസ്റ്ററുടെ കയ്യിലും ചോത്യം
ചെയ്യലില്‍ രാധാമണി പിടിച്ച്‌ നിന്നു അവളുടെ കണ്ണനെ ഒറ്റി കൊടുത്തില്ല പഷേ ഞാന്‍ പിടിക്കപെട്ടു കാരണം
കൈയ്യഷരം..ഞാന്‍ എഴുതുനത് അത്ര ഭങ്ങിയായിട്ടാ (എന്‍റെ കയ്യഷരം കണ്ടാല്‍ അഷരം വെറുത്തു പോകും എന്നാണ്
അവിടെ പഴമൊഴി വാക്കുകളെ അത്ര ഞാന്‍ ദ്രോഹിച്ചിരുന്നു) അതില്‍ എനിക്ക് ഒട്ടും അഹങ്കാരം ഇല്ല ....

എന്തിനതികം ഹെഡ്‌മാസ്റ്റര്‍ ക്ലാസ്‌മുറിയില്‍ എത്തി , സൈഫുദ്ദീന്‍ ഇവിടെ വാ, വിറയാര്‍ന്ന കൈകള്‍ ഞാന്‍ അടക്കി
വെച്ചു പഷേ കാലുകള്‍ എന്നെ ചതിച്ചു അവര്‍ കുട്ടിഇടിച്ചും കൊണ്ടിരുന്നു ഒരുവിതും ഞാന്‍ എണീറ്റ്‌ മാഷിന്‍റ് മുനില്‍
എത്തി കണ്ണനെ ഒളിഞ്ഞു നോക്കി പാവം അവനെ അവന്റെ കൊച്ചുണ്ണി ചതിച്ചു മുന്‍ഭാകം നനഞ്ഞിരിക്കുന്നു !!!!!!!
മെല്ലെമെല്ലെ രാധാമണിയേ നോക്കി ആ കണ്ണുകള്‍ അരുതേ എന്‍റെ കണ്ണനെ ഒറ്റരുതെ എന്ന് യാചിച്ചു..ഡുംഡും എന്ന്
സാംബാ താളം മുഴക്കുന്ന മനസിനെ ഞാന്‍ ഒരുക്കി നിര്‍ത്തി എന്‍റെ കുട്ടുകാരെനെയും കുട്ടുകരിയെയും ഞാന്‍ കാട്ടികൊടുക്കില്ല
എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്‌ എല്ലാം നേരിടാന്‍ തെയ്യാറായി .....

ഇത് നീ എഴുതി കോടുത്തതാണോ ??? അല്ല, ചുരല്‍ മുന്‌തവണ ഉയര്‍ന്ന് താന്നു ,,പിനെ ഇത് ആരെഴുതി,, ഞാന്‍
ചുരല്‍ വിണ്ടും മുന്‌ തവണകള്‍ ആവര്‍ത്തിച്ചു ......
ഹെഡ്‌മാസ്റ്റര്‍,,ഇത് നീ രാധാമണിക്ക് കൊടുത്തോ,
ഞാന്‍, ഇല്ല....
ഹെഡ്‌മാസ്റ്റര്‍,, ഇത് നീ എഴുതിയത്ആണോ.....
ഞാന്‍,, അതെ..വിണ്ടും ചുരല്‍ എണ്ണം ഇലാതെ ഉയര്‍ന് താന്നു..
ഹെഡ്‌മാസ്റ്റര്‍, നീ എഴുതിയത് എങ്ങിനെയാണ് അവളുടെ കയ്യില്‍ വന്നു ??
ഞാന്‍, അറിയില്ല..
ചുരല്‍ പലവട്ടം എന്‍റെ പുറത്ത്‌ പഞ്ചാരിമേളം കൊട്ടി...
ഹിന്ദിക്ലാസ്‌ ആയിരുന്നു അപ്പോള്‍ എന്‍റെ ഹിന്ദിട്ടിച്ചര്‍ രഷക്ക് എത്തി മതി ഇനി അവനെ തല്ലണ്ട ഞാന്‍ പിനീട് ചോതിച്ചു
മനസിലാക്കാം ചുരല്‍ തോറ്റു ഞാന്‍ ജെയിച്ചു ഹെഡ്‌ പിന്‍വാങ്ങി ഇവനോനും ഒരിക്കലും നനാവില്ല എന്ന് പറഞ്ഞ്....

അന്ന് വൈകിട്ട്‌ രാധാമണിയും കണ്ണനും എന്നെയും കാത്തു ഇടവഴിയില്‍ നില്‍ക്കുണ്ടായിരുന്നു കണ്ണനും രാധയും എനെ കെട്ടി
പിടിച്ച് കരഞ്ഞു.രാധാമണി അവളുടെ തൊടിയില്‍ വിളഞ്ഞ ചാബക്കാ പലതവണ എനിക്ക് കൊണ്ട് തന്നു.....
ഒരു മാസത്തിനു ശേഷം എന്‍റെ ഹിന്ദിടിച്ചര്‍ എനെ രഹസ്യമായി കണ്ടു ഇതിനെ പറ്റി ചോതിച്ചു സതാ പുഞ്ചിരി പൊഴിയുന്ന
ആ മുഖത്തുനോക്കി എനിക്ക് ഒനും മറച്ച്‌ വെക്കാന്‍ തോനിയില്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ മുഖം പതിനാലാം രാവ്
ഉതിച്ചു നിക്കുനപോലെയുള്ള എന്‍റെ ടിച്ചറിന്‍ മുഖം.എന്നെ ഒരുപാടിഷ്ട്ടമായിരുന്നു.................

കണ്ണനും രാധയും ഇന്ന് രണ്ടു മക്കളുമായി സസുഗം ജീവിക്കുന്നു ...........(സൈഫ്‌ സൈഫുദീന്‍..ഒറ്റയാന്‍ ഇന്നും)???

6 അഭിപ്രായങ്ങൾ:

  1. ഞാന്‍ വെറുതെ വായിച്ചു തുടങ്ങിയതാ ഈ പോസ്റ്റ്‌.... മുഴുവന്‍ വായിച്ചു... അടിപൊളി.... ബാല്യകലത്തിലേക്ക് ഒരു എത്തി നോട്ടം.....

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍ക്കാന്‍ തുടങ്ങിയാല്‍ എഴുത്തിന് അവസാനം ഉണ്ടാവില്ല

    മറുപടിഇല്ലാതാക്കൂ
  3. ചതിക്യാന്‍ പോലും അറിയാത്ത കൊച്ചുണ്ണിയുമായി നടക്കുന്നു ...........

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്.. തുടര്‍ന്നും എഴുതുക ...അക്ഷരപിശാച്ചുകളെ തുരത്തുക...

    മറുപടിഇല്ലാതാക്കൂ
  5. Renjithkumar.R. Nair ചതി ചന്തുവിനു അറിയില്ല എന്നും ഏറ്റു വാങ്ങാനാ വിധി എല്ലാം ഏറ്റു വാങ്ങാന്‍ സൈഫു സൈഫുദീന്‍ ഇനിയും ഭാക്കി.....

    മറുപടിഇല്ലാതാക്കൂ