Powered By Blogger

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ചെമ്പരത്തി....


നിറയെ മരങ്ങളും ചെമ്പരത്തിചെടികളും തണല്‍ വിരിച്ച എന്‍റെ കോളെജ്കാമ്പസ്സില്‍ ചെമ്പരത്തിചെടിയുടെ കിഴെ ഒരുപാട് പ്രേമം പുവിടുകയും
പലതും കായ്ക്കുകയും അതിലതികം ഉണങ്ങിക്കരിഞ്ഞുപോകുകയും പലതും കണ്ണീരോടെവിടവാങ്ങല്‍ പിനെ വെറുംകുട്ടുകരും ആയിതീര്‍ന്ന കഥകള്‍
നിരവധി അതില്‍ ഞാന്‍ വിട്ടുനിന്നു കണ്ടൊരു മനോഹരമായകാതല്‍ അത് പുഷ്പിചോ എന്ന് എനിക്ക് ഇന്നും അജ്ഞാതം അവര്‍ ഇന്ന് എവിടെ
എന്ന് എനിക്ക് ഇന്നും അറിയില്ല കഥയില്‍ ചോദ്യം നിരോധിച്ചിരിക്കുന്നു എന്തായാലും ഞാന്‍ അല്ല എനെ ഇതുവരെ ആരും പ്രണയിച്ചിട്ടില്ല ...
ഒരുപാട് പേരെ ഞാന്‍ സ്നേഹിച്ചു ഒനും അവര്‍ അറിയാതെപോയി ഞാന്‍ പറഞ്ഞില്ല അവരും പറഞ്ഞില്ല എല്ലാം ചിരിയില്‍ ഒതുങ്ങി പാവം
ഞാന്‍ ഒരുഗതിയും കിട്ടാതെ നടക്കുവാ (ഇത് വായിച്ച് ആര്‍ക്കെങ്കിലും എനോട് വലതും തോനിയാല്‍ പറയാന്‍ മടികണ്ട) വലതും ഒത്താല്ലോ..

പുതിയ അധ്യയനവര്‍ഷം സിനിയര്‍ ആണ്‍കുട്ടികള്‍ കഴിവതും സുന്ദരന്‍മാരായിനേരത്തെതന്നെ ഹാജരായി പെണ്‍കുട്ടികള്‍ പരമാധി മേക്കപ്പ് നടത്തി
പുതുമുഖങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിനിന്നു അരയന്നങ്ങളും മാടപ്രാവുകളും വരവായി കണ്ണുകളില്‍ നേരിയതോതില്‍ ഭിതിയും നെജില്‍ നെരിപ്പോടും
മന്ദം മന്ദം കുട്ടാമായും ഒറ്റയായും ഒഴുകിയെത്തി സിനിയറുകളുടെ വാമൊഴിയില്‍ പലരുടേയും ചെവിയില്‍ ചുളം വിളിച്ചു കടന്ന് പോയി മിമിക്രിയും
കമന്‍റ്കളും മത്സരിച്ചു എല്ലാം കണ്ടു ഞാന്‍ ഒരു കോണില്‍ വായിനോക്കിനിന്നു കക്ലാസ്സ്തുടങ്ങാന്‍ മിനിട്ടുകള്‍ ഭാക്കി നിക്കവേ അതാ വരുന്നു
നമ്മുടെ കഥാപാത്രം ചുവന്നദാവണിയും നെറ്റിയില്‍ കറുത്തപൊട്ടുംചുടി ചെമ്പരത്തിചെടിയുടെ കിഴെ ആത്മാവിനെ പുകകൊടുത്ത് നിനിരുന്ന ഞാന്‍
അവളെ അടിമുടിനോക്കി ഒരുബ്രാമണപെണ്‍കുട്ടി ഞാന്‍ മനസില്‍ ഒറപ്പിച്ചു അവള്‍ നേരെ എന്‍റെഅടുത്തേക്ക് നടന്നുവരുനത് കണ്ടപ്പോള്‍ കല്പാത്തി
രഥോല്‍സവം ഞാന്‍ കണ്ടു പഷേ എനെ നിരാശനാക്കി അവള്‍ നേരെഒരു ചെമ്പരത്തിപ്പൂവ് പറിച്ച്‌ തിരിഞ്ഞു നടന്നു ഞാന്‍ കുന്തം പോയ
ലുട്ടാപ്പിയുടെ അവസ്ഥയില്‍ നിന്നു കടുവളെ ഇനി വല്ല പൈത്യം ആയിരികുമാ എന്തയാലും ഞാന്‍ മെല്ലെമെല്ലെ അവളെ പിന്തുടരാന്‍ തിരുമാനിച്ചു
അവള്‍ ആ പൂ ഇതളുകള്‍ പറിച്ച് കൈചുരുട്ടി അതിന്‍ മുകളില്‍ ഒരു ഇതള്‍വെച്ച് ഉതി നെറ്റിയില്‍ വെച്ച് ട്ടപോ എന്ന് പൊട്ടിച്ചു ഞാന്‍ ഞെട്ടിപ്പോയി
തരിഞ്ഞുനിന്ന് ചെമ്പരത്തിപ്പൂക്കളെ നോക്കി ഓലപടക്കം അല്ല എന്ന് ഉറപ്പുവരുത്തി ഒരെണ്ണം പറിച്ച് ഞാനും പൊട്ടിക്കാന്‍ ശ്രമിച്ചു ശൂ ചീറ്റിപോയി
വിണ്ടും ഒരിതള്‍ എടുത്തു പൊട്ടിക്കാന്‍ ശ്രമിക്കവേ ഒരു അശിരീരി കേട്ടു, ഡാ നീ അത് ചെവിയില്തിരുകാട അതാ നല്ലത് ..ഞാന്‍ തിരിഞ്ഞു നോക്കി
മുറ്റത്ത്‌ ഒരു മൈനയെയും കണ്ടില്ല ചമ്മലുമറച്ചുവച്ച് അശിരീയുടെ ഉടമസ്ഥന്‍റ് കുടുംബത്തിനു മൊത്തം സ്തുതിയും കുതാശയും കൊടുത്ത് ഒരു ദിനേശ്‌
ബീഡിയും വലിച്ച്‌ ക്ലാസ്സ്റൂമില്‍ ഉറങ്ങാന്‍ പോയി.....

പിനെ ദിവസവും അവളെ നിരീഷിക്കളായി ജോലി അവള്‍ ഒഴിവുസമയത്ത് ചെമ്പരത്തിപ്പുക്കളെ നിഷ്ക്കരുണം നെറ്റിയില്‍ അടിച്ചുകൊന്നു എന്നില്‍
ഒരു കാമുകന്‍റെ ഭാവങ്ങള്‍ ഉയര്‍ന്നു എന്‍റെ ഉറക്കങ്ങളില്‍ അവള്‍ വിരുന്നുവന്നു പാലക്കാടന്‍ കരിമ്പനകളില്‍ വട്ടംചുറ്റി കണ്ണുംകണ്ണും കഥകള്‍ കൈമാറി
ഒരുദിവസം ഞാന്‍ ബീഗരമായകാഴ്ചകണ്ടുഞെട്ടി എന്‍റെ ഒരു ക്ലാസ്‌മീറ്റ് അതും പ്രേമനസിരിനേക്കാള്‍ സുന്ദരനായ അവന്‍ ഒരു പാക്കറ്റ് ബലുന്‍ കൊടുത്ത്
പറയുന്നു ഇനി ഇത് ഉതിവിര്‍പിച്ചുപൊട്ടിച്ച്‌ കളിക്കാന്‍ എന്നിലെ ടി ജി രവിയും ബാലന്‍ കെ നായരും കെ പി ഉമ്മറും ഒരുപോലെ സടകുടഞ്ഞെഴുന്നേറ്റു
വില്ലന്‍മാര്‍ ജെയിച്ചചരിത്രം ഇല്ലാത്തത് കൊണ്ട് ഞാന്‍ അടങ്ങി ..അവര്‍ എന്തോ അടക്കി പിടിച്ചു സംസരിക്കുകയായിരുന്നു ഒരുകാര്യം ഒറപ്പ് അവര്‍
തമ്മില്‍തമ്മില്‍ കഥകള്‍ കൈമാറി കഴിഞ്ഞു ..അവനെ വെറുപ്പിക്കാനും പറ്റില്ല കാരണം അവന്‍റെ പോക്കറ്റിലെ രൂപ എന്‍റെയും കുടിയാണ് തന്നില്ലെങ്കില്‍
പലപോഴും കുത്തിനു പിടിച്ച്‌ വാങ്ങിയിട്ടും അവനു എനോട് ഇതുവരെ പരിഭവം ഉണ്ടായിട്ടില്ല ഒരു ബിഡികത്തിച്ചു വളരെ നടകിയമായി അവരുടെ
മുന്നില്‍ ചെന്ന് ചോതിച്ചു ,എന്താ ഇവിടെ ഒരു പഞ്ചായത്ത് ...എന്തയാലും അന്നും ഞാന്‍ ഒപ്പിച്ചു അഞ്ഞുറിന്‍റ് ഒരു ഗാന്ധിപടം ഒള്ള നോട്ട് അതും
വാങ്ങി ഗേറ്റ്അടച്ചതിന് വാച്ചര്‍ക്ക് നല്ല പുതിയ ഡിഷ്‌നറിയില്‍ ഇല്ലാത്ത വാക്കും സമ്മാനിച്ച്‌ അര്‍ച്ചനാ ബാര്‍ ലഷ്യംവെച്ച് നടന്നു.....

മെല്ലെമെല്ലെ അവരുടെ പരിശുദ്ധമായ പ്രേമം വളര്‍ന്നു ഞാന്‍ അതിന് കാവല്‍ നിന്നു ഒരുകര്യം മറ്റുളവരെ പോലെ സിനിമക്കും ഐസ്ക്രിം കഴിക്കാന്‍
അവര്‍ പോയില്ല അവധിക്കാലങ്ങളില്‍ അവളുടെ വിടിന്ചുറ്റും കറങ്ങിത്തിരിയാരും ഇല്ല ആ ചെമ്പരത്തിചെടികള്‍ ആയിരുന്നു അവരുടെ ലോകം ഞാന്‍
കണ്ടതില്‍ ഏറ്റവും മനോഹരമായ പരിശുദ്ധമായപ്രണയവും അതായിരുന്നു കലാലയജിവിതം അവസാനിക്കും മുന്‍പ്‌ ഞാന്‍ അവിടെ നിന്നും വിടവാങ്ങി
യത്കൊണ്ട് അവസാനം എന്തായി എന്ന് എനിക്ക് അറിയില്ല ഇത് വായിച്ച്‌ ചിലപ്പോള്‍ അവള്‍ എനിക്ക് എഴുതി എന്നും വരാം അല്ലെങ്കില്‍ അവന്‍
ഇവരുടെ പേര് ഞാന്‍ ഇവിടെ പറയുനില്ല കാരണം അത് പലര്‍ക്കും മനസിലാകും ..അവനും അവളും അതും മതി എനിക്ക് ഒരു വിശ്വാസം
ഉണ്ട് അവരില്‍ ആരെങ്കിലും ഇത് വായിക്കും എനിക്ക് മറുപടിയും കിട്ടും അപ്പോള്‍ ബാക്കി എഴുതാം സംഭവങ്ങളും എന്‍റെ ഭാവനയും ചേര്‍ത്ത്.

വെടികെട്ട് ....അവള്‍ക്കും അവനും,,,,,, സൈഫ്‌ സൈഫുദീന്‍.....


1 അഭിപ്രായം: